Uttareeyam

ഉത്തരീയം
Year
Language

ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ
കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ
കഞ്ചുകം ഞാനണിഞ്ഞില്ലാ കണ്മുനയെഴുതിയില്ലാ
കഞ്ജബാണനപ്പോഴേക്കും കടന്നു വന്നൂ (ഉത്തരീയം)

സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ
സംഗീതസാധകവും നടത്തിയില്ലാ
കുങ്കുമച്ചാറണിഞ്ഞില്ലാ കുന്ദപുഷ്പം ചൂടിയില്ലാ
മംഗലാംഗനപ്പോഴേക്കും തിടുക്കമായി -
തിടുക്കമായി (ഉത്തരീയം)

ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി
ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ
മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ
ശലഭത്തിനോടിയെത്താന്‍ തിടുക്കമായി
തിടുക്കമായി (ഉത്തരീയം)

uttarīyaṁ veṇḍabolĕ uḍuttillā
kālil muttaṇiccilaṅga kĕṭṭikkaḻiññillā
kañjugaṁ ñānaṇiññillā kaṇmunayĕḻudiyillā
kañjabāṇanappoḻekkuṁ kaḍannu vannū (uttarīyaṁ)

saṅgalba taṁburuvil śrudiserttillā - prema
saṁgīdasādhagavuṁ naḍattiyillā
kuṅgumaccāṟaṇiññillā kundabuṣpaṁ sūḍiyillā
maṁgalāṁganappoḻekkuṁ tiḍukkamāyi -
tiḍukkamāyi (uttarīyaṁ)

innĕnṟĕ mandirattin maṇiyaṟayil nī sakhi
indranīlamaṇidībaṁ kŏḽuttiyillā
malarmāsaṁ mandārattĕyaṇiyiccŏrukkuṁ munpĕ
śalabhattinoḍiyĕttān diḍukkamāyi
tiḍukkamāyi (uttarīyaṁ)