Uttaraayanakkili paadi

ഉത്തരായനക്കിളി പാടി
Work
Year
Language

ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ
പൊന്നും വളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചോട്ടേ
ഉത്തരായനക്കിളി പാടി

കുറുനിരകൾ മാടിയൊതുക്കി
കുനുകൂന്തൽ നിറുകയിൽ കെട്ടി
അരയിൽ ജഗന്നാഥന്‍ പുടവ ചുറ്റി
മുത്തോലക്കുട ചൂടി മൂവന്തി പുഴ നീന്തി
മൺവിളക്കുമേന്തി വരും വെണ്ണിലാവേ
എൻ വികാരം നിന്നിൽ വന്നു നിറയുകില്ലേ
ഒരു നാൾ നിറയുകില്ലേ
ഉത്തരായനക്കിളി പാടി

മലർമിഴിയാൽ കവിതയുണർത്തി
മധുരസ്മിതം ചുണ്ടിൽ വിടർത്തി
മാറിൽ കസവുള്ള കച്ച കെട്ടി
കർപ്പൂര തളികയുമായ്‌ കസ്തൂരി തിലകവുമായ്‌
നൃത്തമാടിയാടി വരും പെൺകിടാവേ
നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ
ഒരു നാൾ പകരുകില്ലേ

ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ
പൊന്നും വളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചൊട്ടേ
ഉത്തരായനക്കിളി പാടി

uttarāyanakkiḽi pāḍi unmādiniyĕppolĕ
pŏnnuṁ vaḽayiṭṭa vĕṇṇilāve
ninnĕ ŏnnu suṁbiccoṭṭe
uttarāyanakkiḽi pāḍi

kuṟuniragaḽ māḍiyŏdukki
kunugūndal niṟugayil kĕṭṭi
arayil jagannāthan puḍava suṭri
muttolakkuḍa sūḍi mūvandi puḻa nīndi
maṇviḽakkumendi varuṁ vĕṇṇilāve
ĕn vigāraṁ ninnil vannu niṟayugille
ŏru nāḽ niṟayugille
uttarāyanakkiḽi pāḍi

malarmiḻiyāl kavidayuṇartti
madhurasmidaṁ suṇḍil viḍartti
māṟil kasavuḽḽa kacca kĕṭṭi
karppūra taḽigayumāy‌ kastūri tilagavumāy‌
nṛttamāḍiyāḍi varuṁ pĕṇgiḍāve
ninṟĕ dāhaṁ ĕnnilekku pagarugille
ŏru nāḽ pagarugille

uttarāyanakkiḽi pāḍi unmādiniyĕppolĕ
pŏnnuṁ vaḽayiṭṭa vĕṇṇilāve
ninnĕ ŏnnu suṁbiccŏṭṭe
uttarāyanakkiḽi pāḍi