ഉഷസ്സോ സന്ധ്യയോ സുന്ദരി
ഓമനെ നീ ഉണരുമ്പോഴോ
ഉറങ്ങുമ്പോഴോ സുന്ദരി (ഉഷസ്സോ)
പനിനീർ പൂവോ പവിഴാധരമോ
പരിമളമാദ്യം കവർന്നെടുത്തു
അംബര മുകിലോ അമ്പിളിക്കുടമോ
നിൻ കവിളോ ആദ്യം തുടുത്തു
പറയുമോ മനോഹരി ഉം...
(ഉഷസ്സോ സന്ധ്യയോ)
ചന്ദന മുളയോ ചന്ദ്രികത്തെളിയോ
തെന്നലോ മെയ്യിനു കുളിരേകി
വെണ്ണ നെയ് അമൃതോ കണ്ണന്റെ വിരുതോ
നിന്നുടലീവിധം മൃദുവാക്കി
പറയുമോ മനോഹരി ഉം...
(ഉഷസ്സോ സന്ധ്യയോ)