Usassinre

ഉഷസ്സിന്റെ
Year
Language

ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
സോമവാര തിരുവ്രതം നോറ്റെന്റെ
ഏറ്റുമാനൂര്‍ തേവരെ തൊഴുതു നിന്നു
ഞാന്‍ തൊഴുതുനിന്നു....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ.....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ.....

വാക്കുകള്‍ കടഞ്ഞു കടഞ്ഞു മഹാമൌനം
തീര്‍ക്കുന്ന മനസ്സിലെ ഭക്തിയോടെ
വാക്കുകള്‍ കടഞ്ഞു കടഞ്ഞു മഹാമൌനം
തീര്‍ക്കുന്ന മനസ്സിലെ ഭക്തിയോടെ
പഞ്ചാക്ഷര മന്ത്രമുരുവിട്ടുരുവിട്ടീ
സന്നിധിയില്‍ ഞാനെന്നെ നടയ്ക്കുവെച്ചു....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ....
ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു

സ്ഥലകാലങ്ങളെ സങ്കീര്‍ത്തനങ്ങളാലീ
തിരുമുന്‍പില്‍ ഞാനിന്നു കൊളുത്തിയിട്ടു
സ്ഥലകാലങ്ങളെ സങ്കീര്‍ത്തനങ്ങളാലീ
തിരുമുന്‍പില്‍ ഞാനിന്നു കൊളുത്തിയിട്ടു
നിന്‍ തിരുക്ഷേത്രം വലംവെയ്ക്കും എന്‍ ധ്യാനം
തിങ്കള്‍മൌലീ നീ കൈക്കൊള്ളണേ...
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ....
(ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ...)

uṣassinṟĕ bhūbāḽamuyarnnū
udayādri aḍimuḍi kuḽiraṇiññu
uṣassinṟĕ bhūbāḽamuyarnnū
udayādri aḍimuḍi kuḽiraṇiññu
somavāra tiruvradaṁ noṭrĕnṟĕ
eṭrumānūr tevarĕ tŏḻudu ninnu
ñān dŏḻuduninnu....
śaṁbho rudramahādevā gaൌrīśaṅgarasandrasūḍā.....
śaṁbho rudramahādevā gaൌrīśaṅgarasandrasūḍā.....

vākkugaḽ kaḍaññu kaḍaññu mahāmaൌnaṁ
tīrkkunna manassilĕ bhaktiyoḍĕ
vākkugaḽ kaḍaññu kaḍaññu mahāmaൌnaṁ
tīrkkunna manassilĕ bhaktiyoḍĕ
pañjākṣara mandramuruviṭṭuruviṭṭī
sannidhiyil ñānĕnnĕ naḍaykkuvĕccu....
śaṁbho rudramahādevā gaൌrīśaṅgarasandrasūḍā....
uṣassinṟĕ bhūbāḽamuyarnnū
udayādri aḍimuḍi kuḽiraṇiññu

sthalagālaṅṅaḽĕ saṅgīrttanaṅṅaḽālī
tirumunpil ñāninnu kŏḽuttiyiṭṭu
sthalagālaṅṅaḽĕ saṅgīrttanaṅṅaḽālī
tirumunpil ñāninnu kŏḽuttiyiṭṭu
nin dirukṣetraṁ valaṁvĕykkuṁ ĕn dhyānaṁ
tiṅgaḽmaൌlī nī kaikkŏḽḽaṇe...
śaṁbho rudramahādevā gaൌrīśaṅgarasandrasūḍā....
śaṁbho rudramahādevā gaൌrīśaṅgarasandrasūḍā....
(uṣassinṟĕ bhūbāḽamuyarnnū...)