Usasse

ഉഷസ്സെ
Year
Language

ഉഷസ്സേ ഉഷസ്സേ
ഉദിക്കൂ വേഗമുദിക്കൂ
മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ)

മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍
മുറിഞ്ഞിട്ടുണ്ടാവാം - പാദം
മുറിഞ്ഞിട്ടുണ്ടാവാം
മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ
മധുവിധുമണിയറ അലങ്കരിക്കൂ
കിളിര്‍ത്തുവല്ലോ - കിനാക്കള്‍
കിളിര്‍ത്തുവല്ലോ (ഉഷസ്സേ)

തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍
തളര്‍ന്നിട്ടുണ്ടാവാം ആ മെയ്
തളര്‍ന്നിട്ടുണ്ടാവാം
മന്ദഹാസംകൊണ്ടതു നീ പൊതിയൂ
മകരന്ദചഷകം നിറച്ചുവെയ്ക്കൂ
തളിര്‍ത്തുവല്ലോ - വികാരം തളിര്‍ത്തുവല്ലോ
(ഉഷസ്സേ)

uṣasse uṣasse
udikkū vegamudikkū
manasse pūbolĕ sirikkū (uṣasse)

muttiluṁ muḽḽiluṁ savuṭṭinaḍannappoḽ
muṟiññiṭṭuṇḍāvāṁ - pādaṁ
muṟiññiṭṭuṇḍāvāṁ
mandragoḍigŏṇḍadu nī maṟaykkū
madhuvidhumaṇiyaṟa alaṅgarikkū
kiḽirttuvallo - kinākkaḽ
kiḽirttuvallo (uṣasse)

tiragaḽuṁ suḻigaḽuṁ muṟiccu kaḍannappoḽ
taḽarnniṭṭuṇḍāvāṁ ā mĕy
taḽarnniṭṭuṇḍāvāṁ
mandahāsaṁkŏṇḍadu nī pŏdiyū
magarandasaṣagaṁ niṟaccuvĕykkū
taḽirttuvallo - vigāraṁ taḽirttuvallo
(uṣasse)