ആ...ആ...ആ...ആ...
ഉഷമലരുകളുടെ നടുവില്‍...
ഉദയഗോപുരനടയില്‍....നടയില്‍...
ഉണരൂ...ഉണരൂ....ഉദ്യാനപാലകരേ ഉണരൂ...
ഈ ശില്പകവാടം തുറക്കൂ....
ഉഷമലരുകളുടെ നടുവില്‍...
ആദിയുഷസ്സിന്‍ നാഭിയില്‍ പൂവിട്ട
നാദബ്രഹ്മലയത്തില്‍...
(ആദിയുഷസ്സിന്‍.....)
ആരാധകനായ് വരുന്നൂ...
ദ്വാരപാലകരേ തുറക്കൂ...
ഈ സോപാനവാതില്‍ തുറക്കൂ....
ഉഷമലരുകളുടെ നടുവില്‍...
കാര്‍ത്തിക നെയ്ത്തിരിനാളം വിരിയും
കൈലാസത്തിന്‍ നടയില്‍......
(കാര്‍ത്തിക.....)
തംബുരു തുടികള്‍ ഒരുങ്ങീ.....
മുഗ്ദേ എന്നില്‍ പടരൂ...
രാഗദീപാരാധന തുടരൂ....
ഉഷമലരുകളുടെ നടുവില്‍...
ഉദയഗോപുരനടയില്‍....നടയില്‍...
ഉണരൂ...ഉണരൂ....ഉദ്യാനപാലകരേ ഉണരൂ...
ഈ ശില്പകവാടം തുറക്കൂ....
ഉഷമലരുകളുടെ നടുവില്‍...