Usamalarigal

ഉഷമലരികൾ
Year
Language

ഉഷമലരികൾ തൊഴുതുണരും ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും ശ്രുതിലയങ്ങൾ
ഇവിടെ ജീവിതം ധന്യം ഹൃദയം
ആഹ്ലാദ മന്ദിരം
ഉഷമലരികൾ തൊഴുതുണരും ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും ശ്രുതിലയങ്ങൾ

ജീവനിൽ കുളിരായ്‌ നിറയും സൗഭാഗ്യമേ
വെള്ളി തങ്ക പവിഴപ്പുഴയിൽ മുങ്ങി തുഴയുമ്പോൾ
പുഷ്പദലങ്ങൾ വിരിച്ചു വരുന്നൊരു സ്വർണ്ണഹംസം നീ
ഇതിലെ ജീവിതം സത്യം ഹൃദയം
ആഹ്ലാദ മന്ദിരം
ഉഷമലരികൾ തൊഴുതുണരും ഉപവനങ്ങൾ
നിറപൊലിയുടെ സ്വരമുയരും ശ്രുതിലയങ്ങൾ

പ്രാണനിൽ തുടിപ്പായ്‌ വിരിയും സൗന്ദര്യമേ
കൊത്തി കൊലുസ്സു കിലുക്കി കണ്മണി നൃത്തം ചെയ്യുമ്പോൾ
ഉള്ളിൽ ഹർഷം അശ്വരഥത്തിൽ വന്നെതിരേൽക്കുമ്പോൾ
ഇവിടെ ജീവിതം ധന്യം ഹൃദയം
ആഹ്ലാദ മന്ദിരം
ലലലലലാ.....ലലലലാ....

uṣamalarigaḽ tŏḻuduṇaruṁ ubavanaṅṅaḽ
niṟabŏliyuḍĕ svaramuyaruṁ śrudilayaṅṅaḽ
iviḍĕ jīvidaṁ dhanyaṁ hṛdayaṁ
āhlāda mandiraṁ
uṣamalarigaḽ tŏḻuduṇaruṁ ubavanaṅṅaḽ
niṟabŏliyuḍĕ svaramuyaruṁ śrudilayaṅṅaḽ

jīvanil kuḽirāy‌ niṟayuṁ saubhāgyame
vĕḽḽi taṅga paviḻappuḻayil muṅṅi tuḻayumboḽ
puṣpadalaṅṅaḽ viriccu varunnŏru svarṇṇahaṁsaṁ nī
idilĕ jīvidaṁ satyaṁ hṛdayaṁ
āhlāda mandiraṁ
uṣamalarigaḽ tŏḻuduṇaruṁ ubavanaṅṅaḽ
niṟabŏliyuḍĕ svaramuyaruṁ śrudilayaṅṅaḽ

prāṇanil tuḍippāy‌ viriyuṁ saundaryame
kŏtti kŏlussu kilukki kaṇmaṇi nṛttaṁ sĕyyumboḽ
uḽḽil harṣaṁ aśvarathattil vannĕdirelkkumboḽ
iviḍĕ jīvidaṁ dhanyaṁ hṛdayaṁ
āhlāda mandiraṁ
lalalalalā.....lalalalā....