ഉര്‍വ്വശീ...
ഉര്‍വ്വശീ നീയൊരു വനലതയായ്
നിന്‍ നിര്‍വൃതി നിറമലരുകളായി
സഖി നിന്‍ മണിമയ നൂപുര മൃദുരവ
മുഖരിതമാവുക മമ ഹൃദയം
താന്തം തരളം മമ ഹൃദയം
(ഉര്‍വ്വശീ)
ഒരു സ്വപ്നത്തില്‍ മയങ്ങിയുണര്‍ന്നതുപോലെ
ഒരുനാള്‍ വീണ്ടും നീയെന്‍ അരികില്‍ വരില്ലേ
ഈ വനവല്ലിയില്‍നിന്നും നീയുണരില്ലേ
പാവനമീ ഗിരിസാനുവില്‍ നീ
നിറനിലാവു പെയ്തു വരില്ലേ...
നിറനിലാവു പെയ്തു വരില്ലേ... വരില്ലേ...
മുകരുമ്പൊളീ മനോജ്ഞ മധുമഞ്ജരികള്‍
നുകരുന്നു നിന്‍ മുഖസൗരഭമമലേ
ദേവി നിന്നോര്‍മ്മയില്‍ പാടുമെന്‍ ഹൃദയം
രാവും പകലും ജനിയും മൃതിയും
കടന്നുപോമീ വഴിയില്‍...
കടന്നുപോമീ വഴിയില്‍... വഴിയില്‍...
(ഉര്‍വ്വശീ)