ഉരുകുകയാണൊരു ഹൃദയം
ഉരുകുകയാണൊരു ഹൃദയം
ഓരോ നിമിഷവും ഓരോ നിമിഷവും
ഉരുകുകയാണൊരു ഹൃദയം
ഇന്ദ്രനീല പന്തലിലിന്നലെ
വന്നു വിടര്‍ന്ന നിലാവേ
എരിതീക്കനലില്‍ എണ്ണയുമായ് നീ
എന്തിനു വീണ്ടും വന്നു
എന്തിനു വീണ്ടും വന്നു (ഉരുകുക)
ഇന്നലെ രാത്രിയില്‍ ഈറന്‍ മാറിയ
മന്ത്രകോടിയുമായി
മോതിര വിരലാല്‍ മിഴിനീര്‍ മാറ്റാന്‍
മോഹമുറങ്ങിയുണര്‍ന്നു
മോഹമുറങ്ങിയുണര്‍ന്നു (ഉരുകുക)
ഒരേ ഒരാളിനെ മാത്രം കാണാന്‍
ഒരു മൊഴി ചൊല്ലി മരിക്കാന്‍
ഒഴിഞ്ഞ മുറിയില്‍ ഒരു കല്ലറയില്‍
ഒരുങ്ങി നില്‍പ്പൂ ഞാന്‍
ഒരുങ്ങി നില്‍പ്പൂ ഞാന്‍ (ഉരുകുക)