Urannikkidanna hrdayam

ഉറങ്ങിക്കിടന്ന ഹൃദയം
Year
Language

ഉറങ്ങിക്കിടന്ന ഹൃദയം നീ
ഉമ്മവെച്ചുമ്മവെച്ചുണർത്തി
മനസ്സിൽ പതഞ്ഞ മധുരം നീ
മറ്റൊരു പാത്രത്തിൽ പകർത്തി

മലർക്കെ തുറന്ന മിഴികൾ കൊണ്ടു
മയൂരസന്ദേശമെഴുതി (2)
ചുവക്കെ ചുവക്കെ ചൊടികൾ എത്ര
ചൂടാത്ത പൂവുകൾ നീട്ടി
അടുത്തു അനുരാഗം തളിരിട്ടു
(ഉറങ്ങി കിടന്ന)

ചിലയ്ക്കെ ചിലയ്ക്കെ മൊഴികൾ നെഞ്ചിൽ
ശൃംഗാര തേൻ കൂടു കൂട്ടി (2)
തുടിക്കെ തുടിക്കെ മോഹം കൂട്ടില്‍
തൂവൽ കിടക്ക നിവർത്തി
അടുത്തു അനുരാഗം കതിരിട്ടു
(ഉറങ്ങി കിടന്ന)

uṟaṅṅikkiḍanna hṛdayaṁ nī
ummavĕccummavĕccuṇartti
manassil padañña madhuraṁ nī
maṭrŏru pātrattil pagartti

malarkkĕ tuṟanna miḻigaḽ kŏṇḍu
mayūrasandeśamĕḻudi (2)
suvakkĕ suvakkĕ sŏḍigaḽ ĕtra
sūḍātta pūvugaḽ nīṭṭi
aḍuttu anurāgaṁ taḽiriṭṭu
(uṟaṅṅi kiḍanna)

silaykkĕ silaykkĕ mŏḻigaḽ nĕñjil
śṛṁgāra ten kūḍu kūṭṭi (2)
tuḍikkĕ tuḍikkĕ mohaṁ kūṭṭil
tūval kiḍakka nivartti
aḍuttu anurāgaṁ kadiriṭṭu
(uṟaṅṅi kiḍanna)