Urakkamille [maanattu vennilaav]

ഉറക്കമില്ലേ [മാനത്തു വെണ്ണിലാവ്‌]
Year
Language

ഉറക്കമില്ലേ..എന്റെ കളിത്തോഴനിനിയുമിന്നുറക്കമില്ലേ?

മാനത്തു വെണ്ണിലാവു മയങ്ങിയല്ലോ
മധുമാസപുഷ്പങ്ങളും മയങ്ങിയല്ലോ
മണിയറ കൂട്ടിനുള്ളില്‍
മലര്‍ മഞ്ചം വിരിച്ചിട്ടും
കളിത്തോഴനിനിയും ഇന്നുറക്കമില്ലേ
എന്റെ കാണായ ദേവനിന്നുറക്കമില്ലേ

കണ്ണുകളില്‍ നിദ്രയാകും കളഹംസം വരുന്നില്ലേ
എന്‍ മടിയില്‍ തല ചായ്കാന്‍ തിടുക്കമില്ലേ(2)
പ്രേമത്തിന്‍ യമുനയില്‍ താമരത്തോണിയില്‍
ഓമനയെ കൊണ്ടുപോകാന്‍ ഒരുക്കമില്ലേ
നിന്റെ ഓമനയെ കൊണ്ടു പോകാന്‍ ഒരുക്കമില്ലേ(2)
(മാനത്തു വെണ്ണിലാവു)

മധുവിധു രാത്രിയുടെ പരിമളം മായും മുന്‍പെ
പ്രണയത്തിന്‍ മുന്തിരി പുളിച്ചുവെന്നോ
കസവിന്റെ കോടി വാങ്ങി കൈ പിടിച്ചിറങ്ങിയ
കളിത്തോഴിയോടു പോലും മടുത്തുവെന്നോ
നിന്റെ കളിത്തോഴിയോടു പോലും മടുത്തുവെന്നോ(2)
(മാനത്തു വെണ്ണിലാവു)

uṟakkamille..ĕnṟĕ kaḽittoḻaniniyuminnuṟakkamille?

mānattu vĕṇṇilāvu mayaṅṅiyallo
madhumāsabuṣpaṅṅaḽuṁ mayaṅṅiyallo
maṇiyaṟa kūṭṭinuḽḽil
malar mañjaṁ viricciṭṭuṁ
kaḽittoḻaniniyuṁ innuṟakkamille
ĕnṟĕ kāṇāya devaninnuṟakkamille

kaṇṇugaḽil nidrayāguṁ kaḽahaṁsaṁ varunnille
ĕn maḍiyil tala sāygān diḍukkamille(2)
premattin yamunayil tāmarattoṇiyil
omanayĕ kŏṇḍubogān ŏrukkamille
ninṟĕ omanayĕ kŏṇḍu pogān ŏrukkamille(2)
(mānattu vĕṇṇilāvu)

madhuvidhu rātriyuḍĕ parimaḽaṁ māyuṁ munpĕ
praṇayattin mundiri puḽiccuvĕnno
kasavinṟĕ koḍi vāṅṅi kai piḍicciṟaṅṅiya
kaḽittoḻiyoḍu poluṁ maḍuttuvĕnno
ninṟĕ kaḽittoḻiyoḍu poluṁ maḍuttuvĕnno(2)
(mānattu vĕṇṇilāvu)