Urakkam kangalil

ഉറക്കം കണ്‍കളില്‍
Work
Year
Language

ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍
ഉദി‌ക്കും നിന്‍‌മുഖം നെഞ്ചത്തില്‍
അകലെയെങ്കിലുമെന്‍‍ നെടുവീര്‍പ്പുകള്‍
അരികില്‍ വരും കാറ്റിന്‍ മഞ്ചലില്‍
(ഉറക്കം...)

പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടില്‍‌ വയ്‌ക്കേണം
നിന്‍ മധുരിമ പൂവിളിക്കായ്‍ വിടരും കോവില്‍
(ഉറക്കം...)

കല്ലോലങ്ങള്‍ പാടും താരാട്ടുകളില്‍
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും
(ഉറക്കം...)

uṟakkaṁ kaṇgaḽil ūññālu kĕṭṭumboḽ
udi‌kkuṁ nin‌mukhaṁ nĕñjattil
agalĕyĕṅgilumĕn nĕḍuvīrppugaḽ
arigil varuṁ kāṭrin mañjalil
(uṟakkaṁ...)

puḻayoratt nīḽuṁ malayoratt
kaḽisiri kalarunnŏru kuḍil‌ vay‌kkeṇaṁ
nin madhurima pūviḽikkāy viḍaruṁ kovil
(uṟakkaṁ...)

kallolaṅṅaḽ pāḍuṁ tārāṭṭugaḽil
nammuḍĕ kaṇmaṇiyā vīṭṭiluṟaṅṅuṁ
ninnuḍalilĕ sūḍilĕnṟĕ novumuṟaṅṅuṁ
(uṟakkaṁ...)