ആ ...ആ...ആ
ഉണ്ണിപ്പിറന്നാളുണരാന്‍ ഒരു നീരാജനം
നീലത്തിരുമല മേലെ കന്നിസൂര്യന്റെ ശ്രീകോവിലിൽ
പൊന്മകളേ പൂ കൊണ്ടു വാ പൊൻപുലരിത്തേരേറിവാ
നിറമണിയും പൂഞ്ചില്ലകളിൽ വള്ളിതിരുമടമാടാൻ കാറ്റേ വാ
(ഉണ്ണിപ്പിറന്നാളുണരാന്‍.....)
തിരുക്കുറൾ പാടും വണ്ണാത്തിക്കുരുവീ
മംഗള പുതുമൊഴികൽ ചൊല്ലി വരുമോ
തിരുപ്പുകഴ് പാടും മാന്തോപ്പു കുരുവി
നല്ലിസൈ പാടി വരുമാ തന്നം തനിയായ്
അണിയാൻകുന്നിൽ ആരവമായ് മേലൂർക്കാവിലുത്സവമായ്
അതിരാം കണ്ടമുണരുകയായ് തിറമേളങ്ങൾ ചിന്തുകയായ്
ചാമരങ്ങൾ പൂത്തു നിന്നു ആലവട്ടം വീശി നിന്നു
കാവടികൾ ആടുമ്പോൾ
സർവ മംഗള മാംഗല്യേ
ശിവേ സർവാർത്ഥേ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ
(ഉണ്ണിപ്പിറന്നാളുണരാന്‍.....)
വെള്ളിത്തിരയിളകി പൂഞ്ചോലയൊഴുകി
അമ്പലപ്പൂങ്കടവിൽ തോണിയൊരുങ്ങി (2)
കൊടിയേറുന്ന തകൃതികളിൽ ആറാടുന്ന കേളികളിൽ
വിളയാടുന്ന വികൃതികളിൽ തിറമേറുന്ന പുഞ്ചിരിയിൽ
അപ്പുറവും ഇപ്പുറവും മുത്തുക്കുട മിന്നുകയായ്
മന്ത്രക്കളമുണരുകയായ്
സർവബാധാ പ്രസമനം
ത്രൈലോക്യസാദിലേശ്വരീ
ഏവമേവത്വയാകാര്യം
അസ്മദ്വൈ വിനാശനം
(ഉണ്ണിപ്പിറന്നാളുണരാന്‍.....)
കിരീടിനി മഹാവജ്രേ
സഹസ്രനയനോജ്ജ്വലേ
വ്രത പ്രാണഹരേ ഗൗരീ
നാരായണി നമോസ്തുതേ