Unnigale oru katha

ഉണ്ണികളേ ഒരു കഥ
Year
Language

ഉം...
ഉണ്ണികളേ ഒരു കഥ പറയാം ..ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ ..(2) എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടില്‍...

മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈ മാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലായ് തൂവാലകള്‍ തുന്നിയും
പാടാത്ത പാട്ടിന്റെ ഈണങ്ങളില്‍ തേടുന്ന കാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
പുല്ലാങ്കുഴല്‍ നാദമായ് (ഉണ്ണികളേ )

പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും മേച്ചില്‍പ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈ പാഴ്മുളം തണ്ടു പൊട്ടുംവരെ ഈ ഗാനമില്ലാതെയാകുംവരെ
കുഞ്ഞാടുകള്‍ക്കെന്നും കൂട്ടായിരുന്നീടും
ഇടയന്റെ മനമാകുമീ പുല്ലാങ്കുഴല്‍ നാദമായ് .. (ഉണ്ണികളേ )
ഉം...

uṁ...
uṇṇigaḽe ŏru katha paṟayāṁ ..ī pullāṅguḻalin katha paṟayāṁ
pulmeṭṭilo pūṅgāṭṭilo ..(2) ĕṅṅo piṟannu paṇḍiḽaṁ muḽaṁ kūṭṭil...

maññuṁ maṇittĕnnaluṁ taruṁ kuññumma kai māṟiyuṁ
venalkkurunninṟĕ tūvalāy tūvālagaḽ tunniyuṁ
pāḍātta pāṭṭinṟĕ īṇaṅṅaḽil teḍunna kāṭrinṟĕ oḽaṅṅaḽil
uḽḽinṟĕyuḽḽilĕ novinṟĕ nŏmbaraṁ ŏrunāḽil saṁgīdamāy
pullāṅguḻal nādamāy (uṇṇigaḽe )

pullāññigaḽ pūttulaññiḍuṁ meccilppuṟaṁ tanniluṁ
āgāśa kūḍārakkīḻilĕ āśāmaraccoṭṭiluṁ
ī pāḻmuḽaṁ taṇḍu pŏṭṭuṁvarĕ ī gānamillādĕyāguṁvarĕ
kuññāḍugaḽkkĕnnuṁ kūṭṭāyirunnīḍuṁ
iḍayanṟĕ manamāgumī pullāṅguḻal nādamāy .. (uṇṇigaḽe )
uṁ...