Unni urannaariraaro

ഉണ്ണി ഉറങ്ങാരിരാരോ
Work
Year
Language

ഉണ്ണിഉറങ്ങാരിരാരോ
പൂവിനുറങ്ങാന്‍ പൂനിലാപ്പാട്ട്
കാവിലെ കാറ്റിന് പൂവള്ളിപ്പട്ട്
ഉണ്ണിയ്ക്കുറങ്ങാനീമടിത്തട്ട്
ഉണ്ണിഉറങ്ങാരിരാരോ

ഉണ്ണിപ്പൂവുടല്‍ വളര് അമ്മതന്‍
കണ്ണിലെ അമ്പിളിയായ് വളര്
പൊന്നും വിളക്ക് പൊടുന്നനെ കത്തിച്ചു
കണ്ടൊരു പൂക്കണിയായ് വളര്

ആയില്യം കാവില്‍ വിളക്ക്, എന്നുണ്ണി-
ക്കായുസ്സു നേരുന്നു കളം‌പാട്ട്
പൊന്നികൊണ്ടാള്‍ രൂപം പൂത്തിരുനാളിന്
പുള്ളുവവീണതന്‍ നാവോറ്

uṇṇiuṟaṅṅārirāro
pūvinuṟaṅṅān pūnilāppāṭṭ
kāvilĕ kāṭrin pūvaḽḽippaṭṭ
uṇṇiykkuṟaṅṅānīmaḍittaṭṭ
uṇṇiuṟaṅṅārirāro

uṇṇippūvuḍal vaḽar ammadan
kaṇṇilĕ ambiḽiyāy vaḽar
pŏnnuṁ viḽakk pŏḍunnanĕ katticcu
kaṇḍŏru pūkkaṇiyāy vaḽar

āyilyaṁ kāvil viḽakk, ĕnnuṇṇi-
kkāyussu nerunnu kaḽaṁ‌pāṭṭ
pŏnnigŏṇḍāḽ rūbaṁ pūttirunāḽin
puḽḽuvavīṇadan nāvoṟ