Unnanam urannanam

ഉണ്ണണം ഉറങ്ങണം
Year
Language

ഉണ്ണണമുറങ്ങണം
സുഖിക്കണമൊട്ടേറെ
ഒന്നുമില്ലാ നേടുവാനായ്
മന്നിടത്തില്‍ വേറെ

നന്മയെന്നും തിന്മയെന്നും
ചൊല്‍വതെല്ലാം സൂത്രം
നമ്മെയെല്ലാം പാവയാക്കി
പാട്ടിലാക്കാന്‍ മാത്രം

നന്മ മാത്രം ചെയ്തു വന്നോ-
നെന്തു വന്നു ലാഭം (നന്മ)
തിന്മ മാത്രം ചെയ്തു വന്നോ-
നെന്തു വന്നു താപം (തിന്മ)
(ഉണ്ണണം)

ചുറ്റുപാടിലൊട്ടി നില്‍ക്കണം - ഇപ്പോഴത്തെ
ചുറ്റുപാടിലൊട്ടി നില്‍ക്കണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം - അപ്പോഴപ്പോള്‍
പറ്റുംപോലെ കാര്യം നേടണം

നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നുകൊള്ളണം
നിഷ്ടയൊന്നും വെച്ചിടെണ്ട നാം - എന്തായാലും
ഇഷ്ടം പോല്‍ നടന്നുകൊള്ളണം

പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
പച്ചപിടിച്ചു മലര്‍ന്നു കിടക്കും മൈതാനം കീഴെ
നീലവിശാല മനോഹരമാമീ ആകാശം മേലെ
നീലവിശാല മനോഹരമാമീ ആകാശം മേലെ
(ഉണ്ണണം)

uṇṇaṇamuṟaṅṅaṇaṁ
sukhikkaṇamŏṭṭeṟĕ
ŏnnumillā neḍuvānāy
manniḍattil veṟĕ

nanmayĕnnuṁ tinmayĕnnuṁ
sŏlvadĕllāṁ sūtraṁ
nammĕyĕllāṁ pāvayākki
pāṭṭilākkān mātraṁ

nanma mātraṁ sĕydu vanno-
nĕndu vannu lābhaṁ (nanma)
tinma mātraṁ sĕydu vanno-
nĕndu vannu tābaṁ (tinma)
(uṇṇaṇaṁ)

suṭrubāḍilŏṭṭi nilkkaṇaṁ - ippoḻattĕ
suṭrubāḍilŏṭṭi nilkkaṇaṁ - appoḻappoḽ
paṭruṁpolĕ kāryaṁ neḍaṇaṁ - appoḻappoḽ
paṭruṁpolĕ kāryaṁ neḍaṇaṁ

niṣṭayŏnnuṁ vĕcciḍĕṇḍa nāṁ - ĕndāyāluṁ
iṣṭaṁ pol naḍannugŏḽḽaṇaṁ
niṣṭayŏnnuṁ vĕcciḍĕṇḍa nāṁ - ĕndāyāluṁ
iṣṭaṁ pol naḍannugŏḽḽaṇaṁ

paccabiḍiccu malarnnu kiḍakkuṁ maidānaṁ kīḻĕ
paccabiḍiccu malarnnu kiḍakkuṁ maidānaṁ kīḻĕ
nīlaviśāla manoharamāmī āgāśaṁ melĕ
nīlaviśāla manoharamāmī āgāśaṁ melĕ
(uṇṇaṇaṁ)