ഉന്മത്തം പൂവു വിരിഞ്ഞു തേനൂറും നേരം
അന്നാരം പുന്നാരം മൂളണു പൊൻ വണ്ടു്
നാണം പൂക്കും പൂവിന്‍ നെഞ്ചില്‍ വണ്ടിനു ചാഞ്ചാട്ടം
ഉന്മത്തം പൂവു വിരിഞ്ഞു തേനൂറും നേരം...
പെൺകുരുവീ..പുല്ലാങ്കുഴലീ....
മദിച്ചു മയങ്ങും മനസ്സിലൊരു മാധുരി ചൊരിയുകയായ്
ആണ്‍കുരുവീ...എന്‍ തേന്‍കുരുവീ...
കുളിര്‍ത്തു തളിര്‍ക്കും കരളിലൊരു തേന്മഴ പൊഴിയുകയായ്
കിന്നാരം....ശൃംഗാരം.....
കിന്നാരം ശൃംഗാരം
ഇരുചൊടികളിലൊരു സ്വരമുതിരുകയായ്
(ഉന്മത്തം പൂവു വിരിഞ്ഞു...)
പാലരുവീ...പനിനീരരുവീ....
പതഞ്ഞും കവിഞ്ഞും കരയിലൊരുകുളിരലപടരുകയായ്
മാർകഴിയില്‍ ...മഞ്ഞലയില്‍ ...
തളിച്ചും തുടിച്ചും മനസ്സുകളിണചേർന്നലിയുകയായ്
കണ്ണോരം....മിന്നാരം
കണ്ണോരം മിന്നാരം
ഇരുമിഴികളിലൊരു നിറമലിയുകയായ്.....
(ഉന്മത്തം പൂവു വിരിഞ്ഞു...)