Unmaadinigal udyaanaladagal

ഉന്മാദിനികള്‍ ഉദ്യാനലതകള്‍
Year
Language

ഉന്മാദിനികള്‍ ഉദ്യാനലതകള്‍
മന്മഥപൂജയ്ക്കു പൂവണിഞ്ഞു
ഋതുമതികള്‍ പുഷ്പമധുമതികള്‍
ഒരു ചുംബനത്തിലുണര്‍ന്നു

തെന്നലിലിളകാത്ത ദീപം പോലെ
തിരകളടക്കിയ കടല്‍ പോലെ
എന്തിനീ ശിശിരമനോഹര സന്ധ്യയില്‍
ഏകാന്തധ്യാനത്തില്‍ മുഴുകി?
പ്രിയനെന്തിനേകാന്ത ധ്യാനത്തില്‍ മുഴുകി?
ഉന്മാദിനികള്‍.....

ലജ്ജാലോലയായ് വള്ളികുടിലിന്റെ
പച്ചിലക്കതകു തുറക്കും ഞാന്‍
ആപാദചൂഡമൊരാലിംഗനം കൊണ്ട്
രോമാഞ്ചമിളക്കും ഞാന്‍ ആ മാറില്‍
രോമാഞ്ചമിളക്കും ഞാന്‍

മഴമുകിലിന്ദ്രധനുസ്സുപോലെ
മാലതിപ്പൂ മധുപനെപ്പോലെ
എന്നെന്നു പറയാന്‍ എനിക്കറിയാത്തോ
രെന്റെ വികാരത്തിന്നടിമയാക്കും അവനെ ഞാന്‍
എന്റെ വികാരത്തിന്നടിമയാക്കും....

unmādinigaḽ udyānaladagaḽ
manmathabūjaykku pūvaṇiññu
ṛtumadigaḽ puṣpamadhumadigaḽ
ŏru suṁbanattiluṇarnnu

tĕnnaliliḽagātta dībaṁ polĕ
tiragaḽaḍakkiya kaḍal polĕ
ĕndinī śiśiramanohara sandhyayil
egāndadhyānattil muḻugi?
priyanĕndinegānda dhyānattil muḻugi?
unmādinigaḽ.....

lajjālolayāy vaḽḽiguḍilinṟĕ
paccilakkadagu tuṟakkuṁ ñān
ābādasūḍamŏrāliṁganaṁ kŏṇḍ
romāñjamiḽakkuṁ ñān ā māṟil
romāñjamiḽakkuṁ ñān

maḻamugilindradhanussubolĕ
māladippū madhubanĕppolĕ
ĕnnĕnnu paṟayān ĕnikkaṟiyātto
rĕnṟĕ vigārattinnaḍimayākkuṁ avanĕ ñān
ĕnṟĕ vigārattinnaḍimayākkuṁ....