Unmaadamunarunna raavil

ഉന്മാദമുണരുന്ന രാവിൽ
Year
Language

ഉന്മാദമുണരുന്ന രാവില്‍
പ്രേമ രാഗപരാഗം ചൂടും
ഉന്മാദമുണരുന്ന രാവില്‍
പ്രേമ രാഗപരാഗം ചൂടും
ആരു നീ ലാസ്യവിലോലേ....

മോഹം പൂക്കുമീ മാറും
നിന്റെ ചെന്താമരത്തളിര്‍ച്ചുണ്ടും
മോഹം പൂക്കുമീ മാറും
നിന്റെ ചെന്താമരത്തളിര്‍ച്ചുണ്ടും
ഈ നീലരാവിലെന്‍ ആലിംഗനത്തില്‍
ചേതോഹരീ എനിക്കേകൂ
നീ ചേതോഹരീ എനിക്കേകൂ...
ഉന്മാദമുണരുന്ന രാവില്‍
പ്രേമ രാഗപരാഗം ചൂടും...

ഉത്തരീയത്തുകില്‍ അഴിഞ്ഞു
നീയോ ലജ്ജാലതാപുഷ്പമായി
ഉത്തരീയത്തുകില്‍ അഴിഞ്ഞു
നീയോ ലജ്ജാലതാപുഷ്പമായി
പാതി മുഖംപൊത്തി
നീ വന്നു നില്‍ക്കുമ്പോള്‍
ഹേമന്ദ ചന്ദ്രലേഖ....
നീ ഹേമന്ദ ചന്ദ്രലേഖ....
ഉന്മാദമുണരുന്ന രാവില്‍
പ്രേമ രാഗപരാഗം ചൂടും...

നഗ്നമാം നിന്നിളം മെയ്യില്‍
ഒന്നു പുല്‍കിപ്പടരുവാന്‍ മോഹം...
നഗ്നമാം നിന്നിളം മെയ്യില്‍
ഒന്നു പുല്‍കിപ്പടരുവാന്‍ മോഹം...
പൂത്തുതളിര്‍ക്കും നീയെന്‍ കിനാവിലും
കേളീ വിലാസിനിയായി
നീ കേളീ വിലാസിനിയായി...
(ഉന്മാദമുണരുന്ന...)

unmādamuṇarunna rāvil
prema rāgabarāgaṁ sūḍuṁ
unmādamuṇarunna rāvil
prema rāgabarāgaṁ sūḍuṁ
āru nī lāsyavilole....

mohaṁ pūkkumī māṟuṁ
ninṟĕ sĕndāmarattaḽirscuṇḍuṁ
mohaṁ pūkkumī māṟuṁ
ninṟĕ sĕndāmarattaḽirscuṇḍuṁ
ī nīlarāvilĕn āliṁganattil
sedoharī ĕnikkegū
nī sedoharī ĕnikkegū...
unmādamuṇarunna rāvil
prema rāgabarāgaṁ sūḍuṁ...

uttarīyattugil aḻiññu
nīyo lajjāladābuṣpamāyi
uttarīyattugil aḻiññu
nīyo lajjāladābuṣpamāyi
pādi mukhaṁpŏtti
nī vannu nilkkumboḽ
hemanda sandralekha....
nī hemanda sandralekha....
unmādamuṇarunna rāvil
prema rāgabarāgaṁ sūḍuṁ...

nagnamāṁ ninniḽaṁ mĕyyil
ŏnnu pulgippaḍaruvān mohaṁ...
nagnamāṁ ninniḽaṁ mĕyyil
ŏnnu pulgippaḍaruvān mohaṁ...
pūttudaḽirkkuṁ nīyĕn kināviluṁ
keḽī vilāsiniyāyi
nī keḽī vilāsiniyāyi...
(unmādamuṇarunna...)