ഉണരൂ ഹൃദയവന മധുമല്ലികേ
സുധാമയീ, തേടുന്നുവോ സഖീ
നീ വരിവണ്ടിനെ...
ഹൃദയേശനെ പൂവേ...
(ഉണരൂ...)
മധുരമുരളിയിലെ ഹംസധ്വനിയില്‍
രാഗാമൃതലയ കവനകല
ഏതോ ലഹരിയിലൊഴുകുന്നു ഞാന്‍
അഴകിന്‍ കല്ലോലിനിപോലെ
(ഉണരൂ...)
മദനലഹരിയിലെ മന്ദാകിനിയില്‍
തേനായൊഴുകിയ ധ്വനികവിത
എന്നാത്മാവിനെ തഴുകുകയായ്
മരുവില്‍ പൊഴിയും ഹിമംപോലെ
(ഉണരൂ...)
uṇarū hṛdayavana madhumallige
sudhāmayī, teḍunnuvo sakhī
nī varivaṇḍinĕ...
hṛdayeśanĕ pūve...
(uṇarū...)
madhuramuraḽiyilĕ haṁsadhvaniyil
rāgāmṛtalaya kavanagala
edo lahariyilŏḻugunnu ñān
aḻagin kallolinibolĕ
(uṇarū...)
madanalahariyilĕ mandāginiyil
tenāyŏḻugiya dhvanigavida
ĕnnātmāvinĕ taḻugugayāy
maruvil pŏḻiyuṁ himaṁpolĕ
(uṇarū...)