Umminni ummini uyarattu

ഉമ്മിണ്ണി ഉമ്മിണി ഉയരത്തു
Year
Language

ഉമ്മിണി ഉമ്മിണി ഉയരത്ത്
അമ്പിളിവീട്ടിന്‍ അയലത്ത്
പാദുഷ ഞാന്‍ കെട്ടി
നല്ലൊരു പവിഴക്കൊട്ടാരം

മതിലുകളെല്ലാം മാണിക്യം
വാതിലിലെല്ലാം വൈഡൂര്യം
മുത്തുപതിച്ചൊരു മട്ടുപ്പാവില്‍
ഒത്തിരിയൊത്തിരി ഹൂറികളും

സുന്ദരിമാരാം ഹൂറികളോ
പൊന്മണിവിശറികള്‍ വീശുന്നു
നവരത്നത്തിന്‍ മണിമഞ്ചത്തില്‍
നമ്മുടെ റാണികിടക്കുന്നു

മജീദ് സുല്‍ത്താന്‍ വരുമപ്പോല്‍
സുഹറാ റാണി എഴുന്നേല്‍ക്കും
നഖമില്ലാത്തൊരു കയ്യുപിടിച്ചു
നല്ലൊരു മുത്തം നല്‍കീടും

ummiṇi ummiṇi uyaratt
ambiḽivīṭṭin ayalatt
pāduṣa ñān kĕṭṭi
nallŏru paviḻakkŏṭṭāraṁ

madilugaḽĕllāṁ māṇikyaṁ
vādililĕllāṁ vaiḍūryaṁ
muttubadiccŏru maṭṭuppāvil
ŏttiriyŏttiri hūṟigaḽuṁ

sundarimārāṁ hūṟigaḽo
pŏnmaṇiviśaṟigaḽ vīśunnu
navaratnattin maṇimañjattil
nammuḍĕ ṟāṇigiḍakkunnu

majīt sulttān varumappol
suhaṟā ṟāṇi ĕḻunnelkkuṁ
nakhamillāttŏru kayyubiḍiccu
nallŏru muttaṁ nalgīḍuṁ