Ullinreyullil [F]

ഉള്ളിന്റെയുള്ളിൽ [F]
Year
Language

ഉള്ളിന്റെയുള്ളിലെനിക്കൊരു മോഹം
ആരാരുമറിയാതെനിക്കൊരു ദാഹം
കണ്ണാരം മൂടി കടുക്കാരം പാടി
കന്നിവയല്‍ വരമ്പില്‍ കളിയാടാന്‍ മോഹം
ഒളിച്ചിടും നിന്നെ പിടിക്കണം വീണ്ടും ഞാന്‍
(ഉള്ളിന്റെയുള്ളിലെനിക്കൊരു...)

കാട്ടരുവി പായുമ്പോള്‍ പൂങ്കുരുവി പാടുമ്പോള്‍
തേന്മാവിന്‍ കൊമ്പത്തെ ഊഞ്ഞാലിലാടി (കാട്ടരുവി ..)
എത്താത്ത മാമ്പഴം പൊട്ടിക്കാനൊരു മോഹം
പൂമ്പാറ്റയായ്‌ പാറണം....
എത്താത്ത മാമ്പഴം പൊട്ടിക്കാനൊരു മോഹം
പൂമ്പാറ്റയായ്‌ പാറണം....
(ഉള്ളിന്റെയുള്ളിലെനിക്കൊരു...)

കുന്നത്തെ കൊന്നമരം പൊന്‍ വളകള്‍ ചാര്‍ത്തുമ്പോള്‍
കാട്ടാറിനോളങ്ങള്‍ കളിയാക്കും നേരത്തു്(കുന്നത്തെ..)
നീരാടി നീന്താനായ് കൂടെ നീ കൂടണം
കളിത്തോഴി നീ കൂടണം
(ഉള്ളിന്റെയുള്ളിലെനിക്കൊരു...)

uḽḽinṟĕyuḽḽilĕnikkŏru mohaṁ
ārārumaṟiyādĕnikkŏru dāhaṁ
kaṇṇāraṁ mūḍi kaḍukkāraṁ pāḍi
kannivayal varambil kaḽiyāḍān mohaṁ
ŏḽicciḍuṁ ninnĕ piḍikkaṇaṁ vīṇḍuṁ ñān
(uḽḽinṟĕyuḽḽilĕnikkŏru...)

kāṭṭaruvi pāyumboḽ pūṅguruvi pāḍumboḽ
tenmāvin kŏmbattĕ ūññālilāḍi (kāṭṭaruvi ..)
ĕttātta māmbaḻaṁ pŏṭṭikkānŏru mohaṁ
pūmbāṭrayāy‌ pāṟaṇaṁ....
ĕttātta māmbaḻaṁ pŏṭṭikkānŏru mohaṁ
pūmbāṭrayāy‌ pāṟaṇaṁ....
(uḽḽinṟĕyuḽḽilĕnikkŏru...)

kunnattĕ kŏnnamaraṁ pŏn vaḽagaḽ sārttumboḽ
kāṭṭāṟinoḽaṅṅaḽ kaḽiyākkuṁ nerattu്(kunnattĕ..)
nīrāḍi nīndānāy kūḍĕ nī kūḍaṇaṁ
kaḽittoḻi nī kūḍaṇaṁ
(uḽḽinṟĕyuḽḽilĕnikkŏru...)