Ullam tulli

ഉള്ളം തുള്ളി
Year
Language

ഉള്ളം തുള്ളിത്തുള്ളിപ്പോകുന്ന
അല്ലിമലര്‍ക്കാവിലെ
പൂഞ്ചോലപോലിന്നു ഞാന്‍
മോദമീ വേദിയില്‍ പ്രിയരാഗങ്ങളോ
പാടുവാന്‍ ആടിവന്നു

ഉള്ളിലിറങ്ങും സ്വപ്നങ്ങളേ
കിള്ളിയുണര്‍ത്തും നിങ്ങള്‍ക്കിതാ
കഴിഞ്ഞകഥകള്‍ മറക്കുവാനായ്
പുതിയ ജീവിതം രസിക്കുവാന്‍
ഇനി എന്നും വന്നിടാം സുഖം തേടിപ്പോരുവാന്‍
നിങ്ങള്‍തന്‍ മുന്നിലിന്നു ആടിവന്നിടാം
നിങ്ങള്‍തന്‍ മുന്നിലിന്നു ഗാനം മൂളിടാം

മുത്തുച്ചിലങ്ക അണിഞ്ഞൊരു
മുത്തുക്കുടയും പിടിച്ചിതാ
വിരുന്നു വരുന്ന മോഹങ്ങള്‍ക്കായി
മധുരലഹരി പകര്‍ന്നിടാന്‍
ഇനി ശോകം മാറ്റുവാന്‍
രസഭാവം തീര്‍ക്കുവാന്‍
നിങ്ങള്‍ക്കായി എന്നുമെന്നും നൃത്തമാടിടാം
നിങ്ങള്‍ക്കായി എന്നുമെന്നും പാട്ടും പാടിടാം

ഹാപ്പി ന്യൂ ഇയർ
ഹാപ് ഹാപ് ഹാപ് ഹാപ് ഹാപ്പി ന്യൂ ഇയർ

uḽḽaṁ tuḽḽittuḽḽippogunna
allimalarkkāvilĕ
pūñjolabolinnu ñān
modamī vediyil priyarāgaṅṅaḽo
pāḍuvān āḍivannu

uḽḽiliṟaṅṅuṁ svapnaṅṅaḽe
kiḽḽiyuṇarttuṁ niṅṅaḽkkidā
kaḻiññagathagaḽ maṟakkuvānāy
pudiya jīvidaṁ rasikkuvān
ini ĕnnuṁ vanniḍāṁ sukhaṁ teḍipporuvān
niṅṅaḽtan munnilinnu āḍivanniḍāṁ
niṅṅaḽtan munnilinnu gānaṁ mūḽiḍāṁ

muttuccilaṅga aṇiññŏru
muttukkuḍayuṁ piḍiccidā
virunnu varunna mohaṅṅaḽkkāyi
madhuralahari pagarnniḍān
ini śogaṁ māṭruvān
rasabhāvaṁ tīrkkuvān
niṅṅaḽkkāyi ĕnnumĕnnuṁ nṛttamāḍiḍāṁ
niṅṅaḽkkāyi ĕnnumĕnnuṁ pāṭṭuṁ pāḍiḍāṁ

hāppi nyū iyar
hāp hāp hāp hāp hāppi nyū iyar