Udiccaal astamikkum

ഉദിച്ചാൽ അസ്തമിക്കും
Year
Language

ഉദിച്ചാല്‍ അസ്തമിയ്ക്കും മണ്ണില്‍ ജനിച്ചാല്‍ അന്തരിയ്ക്കും
വിടര്‍ന്നാ‍ല്‍ കൊഴിയും നിറഞ്ഞാലൊഴിയും
വിധി ചിരിയ്ക്കും കാലം നടക്കും (ഉദിച്ചാല്‍)

കൈത്തിരി വളര്‍ന്നാല്‍ കാട്ടുതീയാകും
കാട്ടുതീ അണഞ്ഞാല്‍ കരിമാത്രമാകും
വാനവും ഭൂമിയും മാറാതെ നില്‍ക്കും
മനസ്സിന്റെ കോട്ടകള്‍ വളരും
എത്ര പ്രഭാതങ്ങള്‍ കണ്ടൂ വാനം
എത്ര പ്രദോഷങ്ങള്‍ കണ്ടൂ (ഉദിച്ചാല്‍)

മുട്ടിയാല്‍ തുറക്കാത്ത വാതിലൊരെണ്ണം
മര്‍ത്ത്യന്റെ മാനസജാലകവാതില്‍ (മുട്ടിയാല്‍)
എത്രനാള്‍ തുറക്കാതെ കാത്തിരുന്നാളും
മൃത്യുവന്നൊരുനാളില്‍ തുറക്കും
എത്ര വസന്തങ്ങള്‍ കണ്ടു ഭൂമി
എത്രയോ വേനലും കണ്ടൂ (ഉദിച്ചാല്‍)

udiccāl astamiykkuṁ maṇṇil janiccāl andariykkuṁ
viḍarnnāl kŏḻiyuṁ niṟaññālŏḻiyuṁ
vidhi siriykkuṁ kālaṁ naḍakkuṁ (udiccāl)

kaittiri vaḽarnnāl kāṭṭudīyāguṁ
kāṭṭudī aṇaññāl karimātramāguṁ
vānavuṁ bhūmiyuṁ māṟādĕ nilkkuṁ
manassinṟĕ koṭṭagaḽ vaḽaruṁ
ĕtra prabhādaṅṅaḽ kaṇḍū vānaṁ
ĕtra pradoṣaṅṅaḽ kaṇḍū (udiccāl)

muṭṭiyāl tuṟakkātta vādilŏrĕṇṇaṁ
marttyanṟĕ mānasajālagavādil (muṭṭiyāl)
ĕtranāḽ tuṟakkādĕ kāttirunnāḽuṁ
mṛtyuvannŏrunāḽil tuṟakkuṁ
ĕtra vasandaṅṅaḽ kaṇḍu bhūmi
ĕtrayo venaluṁ kaṇḍū (udiccāl)