Udayasandrige

ഉദയചന്ദ്രികേ
Year
Language

ഉദയചന്ദ്രികേ രജതചന്ദ്രികേ
ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം
തുറന്നുതരൂ.... തുറന്നുതരൂ...തുറന്നുതരൂ

ഒരുശലഭത്തിന്‍ ചുണ്ടുവരണ്ടു
ഒരുതൈത്തെന്നല്‍ നിന്നുമുരണ്ടു
പനിമതീ കനിയൂ പരിരംഭണസുഖമരുളൂ
വിടരട്ടേ മലര്‍ വിടരട്ടേ...

കരളില്‍ കാമുക സന്ദേശവുമായ്
കവിളില്‍ ചുംബന മണിമുദ്രയുമായ്
അലയുകയായൊരു പൊന്മുകിലേതോ
അളകാപുരിതേടി....
വഴികാട്ടൂ നീ വഴികാട്ടൂ....

udayasandrige rajadasandrige
udyānabuṣpattin premagavāḍaṁ
tuṟannudarū.... tuṟannudarū...tuṟannudarū

ŏruśalabhattin suṇḍuvaraṇḍu
ŏrudaittĕnnal ninnumuraṇḍu
panimadī kaniyū pariraṁbhaṇasukhamaruḽū
viḍaraṭṭe malar viḍaraṭṭe...

karaḽil kāmuga sandeśavumāy
kaviḽil suṁbana maṇimudrayumāy
alayugayāyŏru pŏnmugiledo
aḽagāburideḍi....
vaḻigāṭṭū nī vaḻigāṭṭū....