Udayam namukkiniyum

ഉദയം നമുക്കിനിയും
Year
Language

ഉദയം നമുക്കിനിയും
അകലെ അകലെ അകലെ
ഉദയം നമുക്കിനിയും
അകലെ അകലെ അകലെ

ഉലകിൽ മനുഷ്യൻ ജനിച്ചു
അവൻ അഴലിൽ മുങ്ങിയലഞ്ഞു (ഉലകിൽ)
അറിവിൻ വേദങ്ങൾ നോക്കി
അവൻ ദൈവം പണമെന്നോതി
ജീവിതം ഒരു യാത്രയോ (ഉദയം)

നിറയും അനുഭവ മുറിവാൽ
തേങ്ങിക്കരയാൻ അവനും പഠിച്ചു (നിറയും)
ഉരുകും കണ്ണീരു കണ്ടു
പിന്നെ ദൈവം ശിലയായ്‌ തീർന്നു
ജീവിതം ഒരു യാത്രയോ (ഉദയം)

udayaṁ namukkiniyuṁ
agalĕ agalĕ agalĕ
udayaṁ namukkiniyuṁ
agalĕ agalĕ agalĕ

ulagil manuṣyan janiccu
avan aḻalil muṅṅiyalaññu (ulagil)
aṟivin vedaṅṅaḽ nokki
avan daivaṁ paṇamĕnnodi
jīvidaṁ ŏru yātrayo (udayaṁ)

niṟayuṁ anubhava muṟivāl
teṅṅikkarayān avanuṁ paṭhiccu (niṟayuṁ)
uruguṁ kaṇṇīru kaṇḍu
pinnĕ daivaṁ śilayāy‌ tīrnnu
jīvidaṁ ŏru yātrayo (udayaṁ)