ആ....ആ
ഉദയഗിരി ചുവന്നു ഒരു യുഗമുണരുന്നു
അശ്വരഥത്തിലെഴുന്നള്ളുന്നു ശിൽപ്പി യുഗശിൽപ്പി
(ഉദയ)
ഇതിഹാസങ്ങൾ മന്ത്രം ചൊല്ലും
ഈ യാഗ ഭൂമികളിൽ
ഉണരുകയല്ലോ പുതിയൊരു ജീവിത
പുനരുജ്ജീവന ഗീതം
അന്ധകാരമേ അന്ധകാരമേ
അകലെ അകലെ അകലെ
(ഉദയ)
ഋതുദേവതമാർ താലമുയർത്തും ഈ രാജവീഥികളിൽ
ഉയരുകയല്ലോ ശാസ്ത്രയുഗത്തിൻ
പുതിയ കുളമ്പടി നാദം
വിശ്വസത്യമേ വിശ്വസത്യമേ
ഇതിലെ ഇതിലെ ഇതിലെ
(ഉദയ)
ā....ā
udayagiri suvannu ŏru yugamuṇarunnu
aśvarathattilĕḻunnaḽḽunnu śilppi yugaśilppi
(udaya)
idihāsaṅṅaḽ mandraṁ sŏlluṁ
ī yāga bhūmigaḽil
uṇarugayallo pudiyŏru jīvida
punarujjīvana gīdaṁ
andhagārame andhagārame
agalĕ agalĕ agalĕ
(udaya)
ṛtudevadamār tālamuyarttuṁ ī rājavīthigaḽil
uyarugayallo śāstrayugattin
pudiya kuḽambaḍi nādaṁ
viśvasatyame viśvasatyame
idilĕ idilĕ idilĕ
(udaya)