Udamayum elimayum

ഉടമയും എളിമയും
Work
Year
Language

ഉടമയും എളിമയും ക്ഷണികമേ മനുജാ മനുജാ
തിരിയും ശകടസമാനം ഭാഗ്യം തിരിഞ്ഞു മാറിടും മനുജാ

അമ്പാരിയോടെ അണഞ്ഞോരു മന്നന്‍
അലയുന്നു തെരുവില്‍ കൈക്കുമ്പിള്‍ നീട്ടി
വെയിലില്‍ കൊഴിഞ്ഞിടുമിലപോല്‍ ധനവും
വെടിഞ്ഞുപോമേ ഹേ മൂഢാ

വെറും കയ്യുമായ് പിറന്നു നീ മണ്ണില്‍
വെറും കയ്യുമായ് പിറന്നുനീ മണ്ണില്‍
വെറും കയ്യുമായ് മറയുന്നു മണ്ണില്‍ ... മണ്ണില്‍ ....

പണവും പദവിയില്‍ പാഴ്മണല്‍ മാത്രം
പിണമായ് നാളെ മറയും നേരം
ഉടമയും എളിമയും ക്ഷണികമേ മൂഢാ

മൂഢാ ... മൂഢാ.....

uḍamayuṁ ĕḽimayuṁ kṣaṇigame manujā manujā
tiriyuṁ śagaḍasamānaṁ bhāgyaṁ tiriññu māṟiḍuṁ manujā

ambāriyoḍĕ aṇaññoru mannan
alayunnu tĕruvil kaikkumbiḽ nīṭṭi
vĕyilil kŏḻiññiḍumilabol dhanavuṁ
vĕḍiññubome he mūḍhā

vĕṟuṁ kayyumāy piṟannu nī maṇṇil
vĕṟuṁ kayyumāy piṟannunī maṇṇil
vĕṟuṁ kayyumāy maṟayunnu maṇṇil ... maṇṇil ....

paṇavuṁ padaviyil pāḻmaṇal mātraṁ
piṇamāy nāḽĕ maṟayuṁ neraṁ
uḍamayuṁ ĕḽimayuṁ kṣaṇigame mūḍhā

mūḍhā ... mūḍhā.....