ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന (2)
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
(ഉപാസന..)
സത്യം മയക്കുമരുന്നിന്റെ ചിറകിൽ
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ ഇല്ലാത്ത
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
സ്വപ്നം മരിക്കുമീ നാട്ടിൽ
സ്വര്‍ഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ
മനുഷ്യാ ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി
(ഉപാസന..)
കാലം ശരശയ്യ തീർത്തു മയങ്ങുമീ
കാണാത്ത കുരുക്ഷേത്രഭൂവിൽ കലിയുഗം
കാണാത്ത കുരുക്ഷേത്രഭൂവിൽ
സോക്രട്ടീസുമാർ ധ്യാനിച്ചിരിക്കുമീ
സ്വർണ്ണസോപാനത്തിന്നരികിൽ
മനുഷ്യാ ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ വിഷപാത്രം
(ഉപാസന..)