Tuyilunaru

തുയിലുണരു
Work
Year
Language

തുയിലുണരൂ കുടിലുകളേ തുയിലുണരൂ
തുടികൊട്ടി തുമ്പിതുള്ളി തുയിലുണരൂ
കുരവയിട്ടു തുയിലുണരൂ കുഴലൂതി തുയിലുണരൂ
കുടിലിന്റെ കണ്മണിമാരേ കുയില്‍മൊഴിമാരേ

പൊന്നിരുന്ന പീഠത്തില്‍ പൂവുവെച്ച പോലെ
വന്നണയും മാവേലിത്തമ്പുരാനെപ്പോലെ
അന്നം തരൂ അഭയം തരൂ
അന്നം തരൂ ഞങ്ങള്‍ക്കഭയം തരൂ
പൊന്നോണനാളുകള്‍ തരൂ പോയ്മറഞ്ഞ പൊന്നോണ നാളുകള്‍ തരൂ

കണ്ണുനീരില്‍ ചാലിച്ച വര്‍ണ്ണരാജി ഞങ്ങള്‍
മണ്ണില്‍ വീണുവറ്റുന്ന നൊമ്പരങ്ങള്‍ ഞങ്ങള്‍
കാറ്റായ് വരൂ.... കുളിരായ് വരൂ.......
കാറ്റായ് വരൂ കാറ്റിന്‍ കുളിരായ് വരൂ
കണ്ണിന്‍ വെളിച്ചമായ് വരൂ ഈ വഴിയില്‍ മന്ദാരപ്പൂനിഴല്‍ തരൂ

tuyiluṇarū kuḍilugaḽe tuyiluṇarū
tuḍigŏṭṭi tumbiduḽḽi tuyiluṇarū
kuravayiṭṭu tuyiluṇarū kuḻalūdi tuyiluṇarū
kuḍilinṟĕ kaṇmaṇimāre kuyilmŏḻimāre

pŏnnirunna pīṭhattil pūvuvĕcca polĕ
vannaṇayuṁ māvelittamburānĕppolĕ
annaṁ tarū abhayaṁ tarū
annaṁ tarū ñaṅṅaḽkkabhayaṁ tarū
pŏnnoṇanāḽugaḽ tarū poymaṟañña pŏnnoṇa nāḽugaḽ tarū

kaṇṇunīril sālicca varṇṇarāji ñaṅṅaḽ
maṇṇil vīṇuvaṭrunna nŏmbaraṅṅaḽ ñaṅṅaḽ
kāṭrāy varū.... kuḽirāy varū.......
kāṭrāy varū kāṭrin kuḽirāy varū
kaṇṇin vĕḽiccamāy varū ī vaḻiyil mandārappūniḻal tarū