.
ആ..ആ.ആ.ആ..
തുഷാരമുരുകും താഴ്വരയില്‍..
പ്രസൂനമുതിരും മേഖലയില്‍..
പറന്നിറങ്ങും കിളിയോ..
നീ ഒഴുകി വരും സുരനദിയോ..
ആ..ആ..ആ
(തുഷാരമുരുകും..)
അനന്ത നീലിമ പൊതിയും വാനം
നമുക്കൊരുക്കിയ കൂടാരം..
ആ... ആ..ആ...
അനന്ത നീലിമ പൊതിയും വാനം
നമുക്കൊരുക്കിയ കൂടാരം..
ഇവിടെ പണ്ടും താമരയിലയില്‍..
പ്രേമലേഖനം വിരിഞ്ഞു,,
നീയും.. ഞാനും..
നീയും ഞാനും ഇന്നതിനര്‍ഥമറിഞ്ഞു..
(തുഷാരമുരുകും..)
നിതാന്ത കാന്തികള്‍ തഴുകും തീരം
നമുക്കൊരുക്കിയ സങ്കേതം..
ആ.. ആ..ആ..
നിതാന്ത കാന്തികള്‍ തഴുകും തീരം
നമുക്കൊരുക്കിയ സങ്കേതം..
ഇവിടെ പണ്ടും പാവനമാകും..
ഗാന്ധര്‍വങ്ങള്‍ നടന്നു
നീയും.. ഞാനും..
നീയും.. ഞാനും.. ഇന്നാ ബന്ധമറിഞ്ഞു..
(തുഷാരമുരുകും...)
.