തുഷാരമണികൾ തുളുമ്പി നിൽക്കും
തുളസിപ്പൂമാല ചാർത്താം നിന്നെ (2)
വനമാലി വൃന്ദാവനഭൂവിലൂടെ
യമുനയായ് അലഞ്ഞു തിരയാം നിന്നെ (2)
(തുഷാരമണികൾ...)
പൊന്നോടക്കുഴൽ വിളിയിൽ അലിഞ്ഞലിഞ്ഞിണങ്ങാം
പൊന്നോമൽ കായാമ്പൂ നിറമായ് മയങ്ങാം (2)
രാസവിലാസലയം കയറിയാൽ നിൻ
നൂപുര രമണീയ ലഹരിയായ് ഇളകാം
(തുഷാരമണികൾ...)
tuṣāramaṇigaḽ tuḽumbi nilkkuṁ
tuḽasippūmāla sārttāṁ ninnĕ (2)
vanamāli vṛndāvanabhūvilūḍĕ
yamunayāy alaññu tirayāṁ ninnĕ (2)
(tuṣāramaṇigaḽ...)
pŏnnoḍakkuḻal viḽiyil aliññaliññiṇaṅṅāṁ
pŏnnomal kāyāmbū niṟamāy mayaṅṅāṁ (2)
rāsavilāsalayaṁ kayaṟiyāl nin
nūbura ramaṇīya lahariyāy iḽagāṁ
(tuṣāramaṇigaḽ...)