തുറമുഖമേ! തുറമുഖമേ! തുറമുഖമേ!
മരതകപ്പച്ചകൾ വിടർത്തിയ തുറമുഖമേ!
തിരിയെ വരുന്നു വടവാൾ മുനയാൽ
തിലകം ചാർത്തിയ ഞങ്ങൾ കുങ്കുമ
തിലകം ചാർത്തിയ ഞങ്ങൾ
അലയാഴിയിലെ കൊള്ളക്കാരുടെ
തലകളരിഞ്ഞവർ ഞങ്ങൾ
തലകളരിഞ്ഞവർ ഞങ്ങൾ ഈ
മലയാളത്തിലെ മധുരാംഗികളുടെ
മാനം കാത്തവർ ഞങ്ങൾ
അടിമകളല്ല, ഇനിയടീമകളല്ല, ഇതു
തുടലുകൾ ഊരിയ കൈകൾ കൊട്ടും
പടഹങ്ങൾ ജയ പടഹങ്ങൾ..ഓ... (തുറമുഖം)
തുറമുഖമേ
Work
Year
Language
tuṟamukhame! tuṟamukhame! tuṟamukhame!
maradagappaccagaḽ viḍarttiya tuṟamukhame!
tiriyĕ varunnu vaḍavāḽ munayāl
tilagaṁ sārttiya ñaṅṅaḽ kuṅguma
tilagaṁ sārttiya ñaṅṅaḽ
alayāḻiyilĕ kŏḽḽakkāruḍĕ
talagaḽariññavar ñaṅṅaḽ
talagaḽariññavar ñaṅṅaḽ ī
malayāḽattilĕ madhurāṁgigaḽuḍĕ
mānaṁ kāttavar ñaṅṅaḽ
aḍimagaḽalla, iniyaḍīmagaḽalla, idu
tuḍalugaḽ ūriya kaigaḽ kŏṭṭuṁ
paḍahaṅṅaḽ jaya paḍahaṅṅaḽ..o... (tuṟamukhaṁ)