Turakkaatta ponvaadil

തുറക്കാത്ത പൊന്‍വാതില്‍
Year
Language

തുറക്കാത്ത പൊന്‍വാതില്‍ തുറന്നു ഞാന്‍ തന്നിട്ടും
പിണക്കമെന്നോടെന്തേയാണു്
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം
(തുറക്കാത്ത)

ഒരുക്കങ്ങള്‍ പോരാഞ്ഞോ
കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ
മയക്കമിന്നെന്തിനാണെന്‍ കരള്‍ത്തിങ്കളേ
പുഴയലകള്‍ പുണരുമ്പോള്‍ നീയെന്നോര്‍ത്തു ഞാന്‍
കിളിമൊഴിയില്‍ നീ മൊഴിയും സ്നേഹരഹസ്യങ്ങള്‍
ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതി
മയ്യെഴുതി

ഈ കൈവള കൊഞ്ചി കേട്ടില്ലേ
എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ
കൈവിരല്‍ മെല്ലേ തഴുകുമ്പോള്‍
എന്‍ കാതരമുരളിക തേങ്ങുമ്പോള്‍
എന്‍ ആദ്യസമാഗമരാഗം വീണ്ടും
കനവില്‍ കേട്ടില്ലേ - ഓ
കനവില്‍ കേട്ടില്ലേ
(തുറക്കാത്ത)

tuṟakkātta pŏnvādil tuṟannu ñān danniṭṭuṁ
piṇakkamĕnnoḍĕndeyāṇu്
ninṟĕ paribhavaṁ māṟuvāninnĕndu veṇaṁ
ĕnnoḍiṇaṅṅuvāniniyuminnĕndu veṇaṁ
(tuṟakkātta)

ŏrukkaṅṅaḽ porāñño
kilukkaṅṅaḽ keḽkkāñño
mayakkaminnĕndināṇĕn karaḽttiṅgaḽe
puḻayalagaḽ puṇarumboḽ nīyĕnnorttu ñān
kiḽimŏḻiyil nī mŏḻiyuṁ sneharahasyaṅṅaḽ
innaṟiyāttūvalmiḻiyil mayyĕḻudi
mayyĕḻudi

ī kaivaḽa kŏñji keṭṭille
ĕn nĕñjilĕ mandraṁ keṭṭille
kaiviral mĕlle taḻugumboḽ
ĕn kādaramuraḽiga teṅṅumboḽ
ĕn ādyasamāgamarāgaṁ vīṇḍuṁ
kanavil keṭṭille - o
kanavil keṭṭille
(tuṟakkātta)