Tumbi tumbi

തുമ്പി തുമ്പി
Work
Year
Language

നാചോ നാചോ നാചോരേ
തുമ്പീ തുമ്പീ ആടാനോ പോരൂലേ
ഗാവോ ഗാവോ ഗാവോരേ ഗാവോരേ
വണ്ടേ വണ്ടേ പാടാനോ ചേരൂലേ

തുമ്പീ തുമ്പീ ആടാനോ പോരൂലേ
വണ്ടേ വണ്ടേ പാടാനോ ചേരൂലേ
അങ്ങേതിലെ ആൺപൂവിനു കല്യാണമാ നാളെ
ഇങ്ങേതിലെ പെൺപൂവിനു ഉല്ലാസമാ നീളേ
പണ്ടേ തന്നെ തന്നിൽ കണ്ണിൽ കണ്ണു കൊണ്ടതല്ലേ
(തുമ്പീ..)

മുറ്റത്തെ തേന്മാവിൽ താന്തോന്നിയായ് വീശും തെന്നൽക്കാറ്റേ
നീയും കണ്ടോരാണല്ലേ കിന്നാരവും പുന്നാരവും നിന്നെ
ആദ്യമായ് കാണും പോലെ നാണിക്കുന്നതെന്തേ പെണ്ണേ (2)
പണ്ടേ തന്നെ പയ്യൻ നിന്റേതല്ലേ
(തുമ്പീ..)

അക്കത്തെ പുൽമേട്ടിൽ വാനത്തീയായ് നീയും പുള്ളിമാനേ
കള്ളക്കണ്ണോടെന്നെന്നും പിന്നാലെ നീ കൂടാറില്ലേ മെല്ലെ
എന്നിട്ടും മിണ്ടാനിന്നോ പേടിക്കുന്നതെന്തേ പൊന്നേ (2)
പണ്ടെ തന്നെ പെണ്ണോ നിന്റേതല്ലേ
(തുമ്പീ..)

nāso nāso nāsore
tumbī tumbī āḍāno porūle
gāvo gāvo gāvore gāvore
vaṇḍe vaṇḍe pāḍāno serūle

tumbī tumbī āḍāno porūle
vaṇḍe vaṇḍe pāḍāno serūle
aṅṅedilĕ āṇbūvinu kalyāṇamā nāḽĕ
iṅṅedilĕ pĕṇbūvinu ullāsamā nīḽe
paṇḍe tannĕ tannil kaṇṇil kaṇṇu kŏṇḍadalle
(tumbī..)

muṭrattĕ tenmāvil tāndonniyāy vīśuṁ tĕnnalkkāṭre
nīyuṁ kaṇḍorāṇalle kinnāravuṁ punnāravuṁ ninnĕ
ādyamāy kāṇuṁ polĕ nāṇikkunnadĕnde pĕṇṇe (2)
paṇḍe tannĕ payyan ninṟedalle
(tumbī..)

akkattĕ pulmeṭṭil vānattīyāy nīyuṁ puḽḽimāne
kaḽḽakkaṇṇoḍĕnnĕnnuṁ pinnālĕ nī kūḍāṟille mĕllĕ
ĕnniṭṭuṁ miṇḍāninno peḍikkunnadĕnde pŏnne (2)
paṇḍĕ tannĕ pĕṇṇo ninṟedalle
(tumbī..)