തുമ്പപ്പൂ ചോറുവേണം
കറികള്‍ നൂറു വേണം
ചന്ദനപ്പലകയിട്ടു് തങ്കത്തളിക വച്ചു്
ചന്തത്തിലൊരുക്കേണം നമ്മള്‍
അമ്മയ്ക്കൊരമൃതേത്തു്
(തുമ്പപ്പൂ )
ഓമനക്കുട്ടന്റെ കുറുമ്പു് കൊണ്ടു്
ഓലനും കാളനും എരിശ്ശേരിയും
(ഓമനക്കുട്ടന്റെ )
അമ്മ തന്‍ കോപം നട്ടു വളര്‍ത്തിയ
ചുണ്ടങ്ങ കൊണ്ടൊരു സാമ്പാറു്
(അമ്മ )
(തുമ്പപ്പൂ )
നെഞ്ചിലെ സ്നേഹത്തിന്‍ നറുനെയ്യില്‍
ഈ ജന്മപുണ്യത്തിന്‍ കുളിര്‍കൈകള്‍
(നെഞ്ചിലെ )
എന്നും നമ്മള്‍ക്കു് മധുരിക്കുവാനായു്
അമ്മ തന്‍ പുഞ്ചിരി പാല്‍പ്പായസം
(എന്നും )
(തുമ്പപ്പൂ )