Tulumbum

തുളുമ്പും
Work
Year
Language

ഉം...‌ അ... ഓ...

തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങു മൗനമായിയെന്‍ കിനാവില്‍ നീ
മാമ്പൂവിലെ നൊമ്പരമാകും സ്വകാര്യം
തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങു മൗനമായി നീ

വസന്തം പോലെ നീ വരവായ സന്ധ്യയില്‍
ഇലപോയ കൊമ്പില്‍ കൂടു കൂട്ടാന്‍ കാത്തിരുന്നു ഞാന്‍
അ...
(വസന്തം പോലെ )
പോരുമോ
പോരുമോ വീണ്ടും തൂവല്‍ നെയ്യും തേരുമായ്
നിന്നെ തേടും എന്നിലേക്കു നീ

തുളുമ്പും മഞ്ഞുകൂട്ടിലെ നിലാക്കിളി
മയങ്ങു മൗനമായി നീ

നിറങ്ങള്‍ തൂവിയും നിറമാല പാകിയും
മനസ്സിന്റെ ഉള്ളില്‍ എന്നും ഒന്നായ് ചാഞ്ഞുറങ്ങുവാന്‍
ഓ..
(നിറങ്ങള്‍ തൂവിയും )
എന്തിനോ
എന്തിനോ വീണ്ടും ശയ്യ നീര്‍ത്തി
മോഹമാം തീരം കാണാക്കണ്ണുനീര്‍ക്കിളി

(തുളുമ്പും മഞ്ഞുകൂട്ടിലെ)

uṁ...‌ a... o...

tuḽumbuṁ maññugūṭṭilĕ nilākkiḽi
mayaṅṅu maunamāyiyĕn kināvil nī
māmbūvilĕ nŏmbaramāguṁ svagāryaṁ
tuḽumbuṁ maññugūṭṭilĕ nilākkiḽi
mayaṅṅu maunamāyi nī

vasandaṁ polĕ nī varavāya sandhyayil
ilaboya kŏmbil kūḍu kūṭṭān kāttirunnu ñān
a...
(vasandaṁ polĕ )
porumo
porumo vīṇḍuṁ tūval nĕyyuṁ terumāy
ninnĕ teḍuṁ ĕnnilekku nī

tuḽumbuṁ maññugūṭṭilĕ nilākkiḽi
mayaṅṅu maunamāyi nī

niṟaṅṅaḽ tūviyuṁ niṟamāla pāgiyuṁ
manassinṟĕ uḽḽil ĕnnuṁ ŏnnāy sāññuṟaṅṅuvān
o..
(niṟaṅṅaḽ tūviyuṁ )
ĕndino
ĕndino vīṇḍuṁ śayya nīrtti
mohamāṁ tīraṁ kāṇākkaṇṇunīrkkiḽi

(tuḽumbuṁ maññugūṭṭilĕ)