Tullittulli odi vaa

തുള്ളിത്തുള്ളി ഓടി വാ
Work
Year
Language

തുള്ളിത്തുള്ളി ഓടിവാ
ഉള്ളം ചൊല്ലി പാടിവാ
ജില്‍ ജില്ലായാടിയാടി
തുള്ളിത്തുള്ളി ഓടിവാ

അണിമുല്ലക്കാവുതേടി
പ്രണയത്തിന്‍ പാട്ടു പാടി
അരികത്തു പോന്നവന്‍ നീ
ആരു ചൊല്ലാരു ചൊല്ലു

ഒരു നാളെന്നോമലേ നിന്‍
ഉയിര്‍വീണ്ടുംതന്നതാരു്
ഹോ ഹോ ഹോ ഞാനറിഞ്ഞേ
ഉള്ളത്തില്‍ വാഴുവോനെ

കണ്മണി നിന്നെയൊന്നു
കണ്‍കുളിരെ കാണ്മതിന്നു്
വര്‍ണ്ണമണിച്ചേലയുമായു്
വന്നവന്‍ നീതാനല്ലി

ഒരു വാക്കു മിണ്ടിയില്ല
ഒരു നോക്കു കണ്ടതില്ല
ഒരു കൊണ്ടലോടിവന്നു
ഉടനെ നാം വേര്‍പിരിഞ്ഞു

ഇനിയെന്നു ചേരും നമ്മള്‍
ഏതുനേരത്തില്‍ ബാലെ
ഉരചെയ്യാം നേരമിപ്പോള്‍
ഉദ്യാനം തന്നില്‍ കാണാം

tuḽḽittuḽḽi oḍivā
uḽḽaṁ sŏlli pāḍivā
jil jillāyāḍiyāḍi
tuḽḽittuḽḽi oḍivā

aṇimullakkāvudeḍi
praṇayattin pāṭṭu pāḍi
arigattu ponnavan nī
āru sŏllāru sŏllu

ŏru nāḽĕnnomale nin
uyirvīṇḍuṁtannadāru്
ho ho ho ñānaṟiññe
uḽḽattil vāḻuvonĕ

kaṇmaṇi ninnĕyŏnnu
kaṇguḽirĕ kāṇmadinnu്
varṇṇamaṇiccelayumāyu്
vannavan nīdānalli

ŏru vākku miṇḍiyilla
ŏru nokku kaṇḍadilla
ŏru kŏṇḍaloḍivannu
uḍanĕ nāṁ verbiriññu

iniyĕnnu seruṁ nammaḽ
edunerattil bālĕ
urasĕyyāṁ neramippoḽ
udyānaṁ tannil kāṇāṁ