Tullittulli

തുള്ളിത്തുള്ളി
Year
Language

തുള്ളിത്തുള്ളി നടക്കുമ്പം വെള്ളിച്ചിലമ്പിളക്കണ
കാറ്റ്‌ ഇളംകാറ്റ്‌
കൊച്ചുകൊച്ചു കുറുമ്പിന്റെ മച്ചകത്തെ മഴയുടെ
പാട്ട്‌ കുളിർപാട്ട്‌
കാവേരി പാടും പാട്ട്‌ കൽക്കണ്ടം ചോരും പാട്ട്‌
ഈ പാട്ട്‌ കേട്ടുണരും കാറ്റ്‌

നിലവിൻ നീലവിരിയിൽ തൊട്ടുതൊട്ടുവിളിക്കുന്നതാര്‌
നിഴലായ്‌ കൂടെ നിന്ന് തഴുകുന്നതാര്‌
ഈ രാവ്‌ പോയ വഴിയോരം ചെറുകാറ്റ്‌ പൂത്തകരയോരം
ഒരു നാട്ടുപക്ഷി ചിറകും കുടഞ്ഞുണരും പാട്ട്‌

മിഴിയിൽ പെയ്തമഴയിൽ ഉമ്മവെച്ചു കരയുന്നതാര്‌
മൊഴിയിൽ മഞ്ഞുകുളിരായ്‌ പടരുന്നതാര്‌
ഈ ജാലകങ്ങളിമ ചാരും കുളിരംബരങ്ങളറിയാമോ
ഒരു ചന്ദ്രകാന്തശിലപോലലിഞ്ഞുരുകും പാട്ട്‌

tuḽḽittuḽḽi naḍakkumbaṁ vĕḽḽiccilambiḽakkaṇa
kāṭr‌ iḽaṁkāṭr‌
kŏccugŏccu kuṟumbinṟĕ maccagattĕ maḻayuḍĕ
pāṭṭ‌ kuḽirbāṭṭ‌
kāveri pāḍuṁ pāṭṭ‌ kalkkaṇḍaṁ soruṁ pāṭṭ‌
ī pāṭṭ‌ keṭṭuṇaruṁ kāṭr‌

nilavin nīlaviriyil tŏṭṭudŏṭṭuviḽikkunnadār‌
niḻalāy‌ kūḍĕ ninn daḻugunnadār‌
ī rāv‌ poya vaḻiyoraṁ sĕṟugāṭr‌ pūttagarayoraṁ
ŏru nāṭṭubakṣi siṟaguṁ kuḍaññuṇaruṁ pāṭṭ‌

miḻiyil pĕydamaḻayil ummavĕccu karayunnadār‌
mŏḻiyil maññuguḽirāy‌ paḍarunnadār‌
ī jālagaṅṅaḽima sāruṁ kuḽiraṁbaraṅṅaḽaṟiyāmo
ŏru sandragāndaśilabolaliññuruguṁ pāṭṭ‌