Tulli tulli nadakkunna

തുള്ളി തുള്ളി നടക്കുന്ന
Year
Language

തുള്ളിത്തുള്ളിനടക്കുന്ന കള്ളിപ്പെണ്ണേ
കാക്കപ്പുള്ളിയുള്ള നിന്‍ കവിളില്‍ നുള്ളിനോക്കട്ടെ
ഒന്നു നുള്ളിനോക്കട്ടെ

നിന്‍ മിഴിക്കോണുകളില്‍ ആരുവെച്ചു കാന്തം
നിന്‍ മന്ദഹാസത്തില്‍ ഈ മകരന്ദം
ആ......
നിന്‍ മിഴിക്കോണുകളില്‍ ആരുവെച്ചു കാന്തം
നിന്‍ മന്ദഹാസത്തില്‍ ഈ മകരന്ദം
നീണ്ടുചുരുണ്ടിരുണ്ട നീലതഴക്കുഴലില്‍ ...
നിര്‍വൃതി നല്‍കും സുഗന്ധം

നിന്‍ തങ്കമേനി തന്‍ അംഗപ്രത്യംഗം
നിത്യവസന്തത്തിന്‍ ഉത്സവ രംഗം
തന്വംഗിയാളെ എന്നന്തരംഗം
തല്ലിത്തകര്‍ക്കുന്നു മോഹതരംഗം
ആ............

tuḽḽittuḽḽinaḍakkunna kaḽḽippĕṇṇe
kākkappuḽḽiyuḽḽa nin kaviḽil nuḽḽinokkaṭṭĕ
ŏnnu nuḽḽinokkaṭṭĕ

nin miḻikkoṇugaḽil āruvĕccu kāndaṁ
nin mandahāsattil ī magarandaṁ
ā......
nin miḻikkoṇugaḽil āruvĕccu kāndaṁ
nin mandahāsattil ī magarandaṁ
nīṇḍusuruṇḍiruṇḍa nīladaḻakkuḻalil ...
nirvṛti nalguṁ sugandhaṁ

nin daṅgameni tan aṁgapratyaṁgaṁ
nityavasandattin utsava raṁgaṁ
tanvaṁgiyāḽĕ ĕnnandaraṁgaṁ
tallittagarkkunnu mohadaraṁgaṁ
ā............