ലലലല ലലലാലാ ലലലല ലലല ലലല
തുളസിത്തറയിൽ തിരി വെച്ച്
തിരുനെറ്റിയിലൊരു കുറി തൊട്ട്
ആവണിപ്പൊയ്ക തൻ വാൽക്കണ്ണാടി നോക്കി
വാർമുടി ചീകി വാർമതിയാൾ
(തുളസിത്തറയിൽ...)
മേലേ മുകിലോല മെടഞ്ഞ് കൂര ചമയ്ക്കുന്നതാരോ
നിന്റെ വാല്യക്കാരാണോ
ആനവിളക്കിൽ പൊൻതിരി തെറുക്കുവാൻ
വാരൊളി തിങ്കളില്ലേ തോഴിമാരില്ലേ
പുതുമണിമാരൻ വന്ന് ചാരെ നിന്നാലോ
മന്ദഹാസം കൊണ്ടു നിലാവിന്റെ പന്തലൊരുക്കേണം
(തുളസിത്തറയിൽ...)
ദൂരെ മലരൂഞ്ഞാലാടും മന്ദാരത്തിൻ ചാരെ
കിളി പാടും പൂന്തോപ്പിൽ
താഴെ പടവിൽ തനിച്ചിരുന്നവൾ
ചാരെ വന്നൊന്നു ചേർന്നിരുന്നോട്ടേ
നറുതിരി നാളം താഴ്ത്തി മാറിൽ ചാഞ്ഞാലോ
നിന്റെ കിളിക്കൊഞ്ചൽ വിരിച്ചൊരു മഞ്ചമൊരുക്കേണം
(തുളസിത്തറയിൽ...)