Tulasi sandhyayeriyum neram

തുളസി സന്ധ്യയെരിയും നേരം
Work
Year
Language

തുളസി സന്ധ്യയെരിയും നേരം
കണ്ണുനീര്‍ക്കടവില്‍ നീ
കൈവലിപ്പൂവായ് പൊഴിയരുതേ

കോടിജന്മം കൊണ്ടു നേടിയ താരകപ്പൊന്‍ നാണ്യമോടെ
കൃഷ്ണപക്ഷം താണ്ടിവന്ന ചന്ദ്രനാണീ പൂമകന്‍
കോടിജന്മം....
കുളിരണിക്കയ്യാല്‍ പൂങ്കോടിയേല്‍ക്കാനായ്
കാത്തിരുന്നൊരമ്മയിവിടെ തളിരിളം പൂവില്‍
[തുളസി]

എന്റെമോഹശതങ്ങളില്‍ അമരമന്ത്രം പെയ്യുവാന്‍
മേഘസന്ദേശങ്ങളാലെ സ്നേഹവര്‍ഷം തൂകുവാന്‍
എന്റെമോഹ...........
നാലകങ്ങളിലെന്‍ തിരുവാതിരപ്പൂവായ്
അമ്മവരുമോ കണ്ടുവോ നീ മാരിവില്‍ക്കതിരേ?
[തുളസി]

tuḽasi sandhyayĕriyuṁ neraṁ
kaṇṇunīrkkaḍavil nī
kaivalippūvāy pŏḻiyarude

koḍijanmaṁ kŏṇḍu neḍiya tāragappŏn nāṇyamoḍĕ
kṛṣṇabakṣaṁ tāṇḍivanna sandranāṇī pūmagan
koḍijanmaṁ....
kuḽiraṇikkayyāl pūṅgoḍiyelkkānāy
kāttirunnŏrammayiviḍĕ taḽiriḽaṁ pūvil
[tuḽasi]

ĕnṟĕmohaśadaṅṅaḽil amaramandraṁ pĕyyuvān
meghasandeśaṅṅaḽālĕ snehavarṣaṁ tūguvān
ĕnṟĕmoha...........
nālagaṅṅaḽilĕn diruvādirappūvāy
ammavarumo kaṇḍuvo nī mārivilkkadire?
[tuḽasi]