Tulasee vivaahanaalil

തുളസീ വിവാഹനാളില്‍
Year
Language

തുളസീ വിവാഹനാളിൽ
തുംഗമാം ആകാശപ്പടവിൽ
വൃശ്ചിക ദ്വാദശി വിളക്കു വെച്ചു
വെറുതേ ഞാനതു കണ്ടു വേദനിച്ചു
(തുളസീ...)

മഹാവിഷ്ണുവായ് നീ നിന്നു
തുളസിച്ചെടിയായ് ഞാൻ നിന്നു
ഭാവനതൻ പൊന്നമ്പലത്തിൽ
ഭാഗ്യദീപങ്ങളെരിഞ്ഞണഞ്ഞു
(തുളസീ....)

ശിലാവിഗ്രഹം നീയെങ്കിൽ
കഴുകാം ഞാനെൻ കണ്ണീരാൽ
ഓർമ്മകൾതൻ മണിമന്ദിരത്തിൽ
മോഹഭംഗമായ് ഞാനടിയാം
(തുളസീ...)

tuḽasī vivāhanāḽil
tuṁgamāṁ āgāśappaḍavil
vṛściga dvādaśi viḽakku vĕccu
vĕṟude ñānadu kaṇḍu vedaniccu
(tuḽasī...)

mahāviṣṇuvāy nī ninnu
tuḽasiccĕḍiyāy ñān ninnu
bhāvanadan pŏnnambalattil
bhāgyadībaṅṅaḽĕriññaṇaññu
(tuḽasī....)

śilāvigrahaṁ nīyĕṅgil
kaḻugāṁ ñānĕn kaṇṇīrāl
ormmagaḽtan maṇimandirattil
mohabhaṁgamāy ñānaḍiyāṁ
(tuḽasī...)