ആ...ആ...ആ...
തുലാവര്‍ഷമേ വാ വാ
കുടമുല്ല തേൻ ചൊരിയൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
(തുലാവർഷമേ...)
ആ...ആ..ആ...ആ..
കരളിൽ വെൺ പുളിനം പകരും പുളകപ്പൂ പളുങ്കുകൾ
സ്വരാലാപ ഗീതിയാൽ സമാശ്വാസ വാണിയിൽ
സുധാവർഷിണീ വാ വാ ഉപവനിയിൽ പൂ വിതറൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
തുലാവര്‍ഷമേ വാ വാ
ഉഷസ്സിൻ നറുകിരണം പൊഴിയും
കുളിരിൻ നവകളഭങ്ങൾ
ലയാവേശ ലീനമായ് വികാരാർദ്ര വീണയിൽ
മനോരഞ്ജിനീ വാ വാ ചിറകിണയിൽ നീ പടരൂ
രാഗതാള മാധുരി തൻ നാദബ്രഹ്മ താരകളായ്
(തുലാവര്‍ഷമേ ..)
ā...ā...ā...
tulāvarṣame vā vā
kuḍamulla ten sŏriyū
rāgadāḽa mādhuri tan nādabrahma tāragaḽāy
(tulāvarṣame...)
ā...ā..ā...ā..
karaḽil vĕṇ puḽinaṁ pagaruṁ puḽagappū paḽuṅgugaḽ
svarālāba gīdiyāl samāśvāsa vāṇiyil
sudhāvarṣiṇī vā vā ubavaniyil pū vidaṟū
rāgadāḽa mādhuri tan nādabrahma tāragaḽāy
tulāvarṣame vā vā
uṣassin naṟugiraṇaṁ pŏḻiyuṁ
kuḽirin navagaḽabhaṅṅaḽ
layāveśa līnamāy vigārārdra vīṇayil
manorañjinī vā vā siṟagiṇayil nī paḍarū
rāgadāḽa mādhuri tan nādabrahma tāragaḽāy
(tulāvarṣame ..)