തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം
(തുലാവര്‍ഷ...)
മലരോടു മലര്‍പൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവര്‍ഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ
(തുലാവര്‍ഷ...)
കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍
തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍
കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം
തുടികൊട്ടിപ്പാടും മോഹം
തുളുമ്പുന്നു രാഗം...
ആ...ആ....
(തുലാവര്‍ഷ...)