Tudi tudi

തുടി തുടി
Year
Language

തുടിതുടിതുടി തുടിച്ചുണരുമെന്‍
അമ്പിളിയേ തുമ്പിതുള്ളാന്‍ വാ
കിലുകിലുകിലു കിതച്ചുണരുമീ
കിങ്ങിണിയില്‍ പൊന്‍മണിയായ്‌ വാ
അടി..അമ്പടിയെന്നുടെ മനസ്സിലെ
ചെമ്പകമൊട്ടിനു കൊതിക്കല്ലേ
മണിച്ചന്തം വിളങ്ങുമെന്‍ കനവിലെ
ചന്ദനപ്പൊട്ടു നീ മായ്ക്കല്ലേ
കുറു കുറുമണിക്കുറുമ്പുറങ്ങുമീ
ചിത്തിര മുത്തു നീ എടുക്കല്ലേ...
(ഹായ്...തുടിതുടിതുടി...)

കാട്ടുകടമ്പിന്‍ പൂമൊട്ടണിഞ്ഞും
കാറണിക്കൂന്തല്‍ കൂടു മെടഞ്ഞും
പൂമണിക്കണ്ണില്‍ കണ്മഷിയിട്ടും
കുണുങ്ങി വന്നതാണു ഞാന്‍
ആ..ആ...അമ്പിളിക്കിണ്ണം തുള്ളിത്തുളുമ്പും
ചന്ദനപ്പൈമ്പാൽ പൊൻപത നീട്ടി
മുന്തിരിമുത്തും കല്‍ക്കണ്ടത്തുണ്ടും
കൊണ്ടുവന്നതാണു ഞാന്‍
കുഞ്ഞിമണിപ്പൊന്മാനേ..ഒളിക്കണതെന്താണു്
മഞ്ഞുമണിപ്പൂന്തേനിൽ കുളിക്കണതെന്താണു്
കണ്മണിയേ..പൊന്‍ കനിയേ എന്നരികില്‍ വാ
കൊച്ചുകിനാക്കൂടൊരുക്കി കൂട്ടിരിക്കാന്‍ വാ
(തുടിതുടിതുടി....)

മാമരക്കൂട്ടിൽ ചന്ദനക്കട്ടിലിൽ
താമരപ്പട്ടില്‍ തട്ടി വിരിച്ചും
പൂമണിമെത്തയിൽ പൊന്‍ മടിത്തട്ടില്‍
കിടത്തി നിന്നെ ഞാനുറക്കാം
ആഹാ..ആ..ആവണിക്കാറ്റില്‍ ചാമരം വീശി
അല്ലിപ്പൂമെയ്യില്‍ ചന്ദനം പൂശി
താരണിക്കൈയാൽ തംബുരുമീട്ടി
തുടിച്ചു പാടി ഞാനുറക്കാം
തുളുമ്പുമെന്‍ ഉള്ളോരം കൊതിക്കുന്നതെന്താണു്
മയങ്ങുമെന്‍ കണ്ണോരം ഉദിക്കുന്നതെന്താണു്
കൊഞ്ചിവരും പുഞ്ചിരിതന്‍ പൂങ്കുളിരില്‍ വാ
നെഞ്ചുണരും പൊന്‍തുടിയില്‍ ധിൻ‌ധിനമായ് വാ
(തുടിതുടിതുടി....)

tuḍiduḍiduḍi tuḍiccuṇarumĕn
ambiḽiye tumbiduḽḽān vā
kilugilugilu kidaccuṇarumī
kiṅṅiṇiyil pŏnmaṇiyāy‌ vā
aḍi..ambaḍiyĕnnuḍĕ manassilĕ
sĕmbagamŏṭṭinu kŏdikkalle
maṇiccandaṁ viḽaṅṅumĕn kanavilĕ
sandanappŏṭṭu nī māykkalle
kuṟu kuṟumaṇikkuṟumbuṟaṅṅumī
sittira muttu nī ĕḍukkalle...
(hāy...tuḍiduḍiduḍi...)

kāṭṭugaḍambin pūmŏṭṭaṇiññuṁ
kāṟaṇikkūndal kūḍu mĕḍaññuṁ
pūmaṇikkaṇṇil kaṇmaṣiyiṭṭuṁ
kuṇuṅṅi vannadāṇu ñān
ā..ā...ambiḽikkiṇṇaṁ tuḽḽittuḽumbuṁ
sandanappaimbāl pŏnpada nīṭṭi
mundirimuttuṁ kalkkaṇḍattuṇḍuṁ
kŏṇḍuvannadāṇu ñān
kuññimaṇippŏnmāne..ŏḽikkaṇadĕndāṇu്
maññumaṇippūndenil kuḽikkaṇadĕndāṇu്
kaṇmaṇiye..pŏn kaniye ĕnnarigil vā
kŏccuginākkūḍŏrukki kūṭṭirikkān vā
(tuḍiduḍiduḍi....)

māmarakkūṭṭil sandanakkaṭṭilil
tāmarappaṭṭil taṭṭi viriccuṁ
pūmaṇimĕttayil pŏn maḍittaṭṭil
kiḍatti ninnĕ ñānuṟakkāṁ
āhā..ā..āvaṇikkāṭril sāmaraṁ vīśi
allippūmĕyyil sandanaṁ pūśi
tāraṇikkaiyāl taṁburumīṭṭi
tuḍiccu pāḍi ñānuṟakkāṁ
tuḽumbumĕn uḽḽoraṁ kŏdikkunnadĕndāṇu്
mayaṅṅumĕn kaṇṇoraṁ udikkunnadĕndāṇu്
kŏñjivaruṁ puñjiridan pūṅguḽiril vā
nĕñjuṇaruṁ pŏnduḍiyil dhin‌dhinamāy vā
(tuḍiduḍiduḍi....)