Trkkodi

തൃക്കൊടി
Year
Language

തൃക്കൊടി തൃക്കൊടി തൃക്കൊടി
വാനിലുയരട്ടെയിതൃക്കൊടി
അപമാനമേലാതെ മമ മാതൃഭൂവിന്റെ
അഭിമാനമിതൃക്കൊടി

അമലാഭമെന്നെന്നുമവനിക്കു നന്മയ്ക്കു
വഴികാട്ടിടും തൃക്കൊടി

ഹിന്ദു മുസ്ലീം കൃസ്ത്യ ഭേദം കളഞ്ഞേക -
മനമാക്കീടും തൃക്കൊടി

ഇന്ത്യയുടെ ആത്മചൈതന്യപ്രഭാവത്തെ
വെളിവാക്കിടും തൃക്കൊടി

ശ്രീഗാന്ധിദേവന്റെ ആദര്‍ശമായു്
ലോകത്തിനാനന്ദസന്ദേശമായു്

ഖ്യാതി വിതറിസ്സകലകാന്തി ചിതറി
ഭുവനശാന്തിയരുളി

തൃക്കൊടി തൃക്കൊടി തൃക്കൊടി

tṛkkŏḍi tṛkkŏḍi tṛkkŏḍi
vāniluyaraṭṭĕyitṛkkŏḍi
abamānamelādĕ mama mātṛbhūvinṟĕ
abhimānamitṛkkŏḍi

amalābhamĕnnĕnnumavanikku nanmaykku
vaḻigāṭṭiḍuṁ tṛkkŏḍi

hindu muslīṁ kṛstya bhedaṁ kaḽaññega -
manamākkīḍuṁ tṛkkŏḍi

indyayuḍĕ ātmasaidanyaprabhāvattĕ
vĕḽivākkiḍuṁ tṛkkŏḍi

śrīgāndhidevanṟĕ ādarśamāyu്
logattinānandasandeśamāyu്

khyādi vidaṟissagalagāndi sidaṟi
bhuvanaśāndiyaruḽi

tṛkkŏḍi tṛkkŏḍi tṛkkŏḍi