Tribura sundaree naathan

ത്രിപുര സുന്ദരീ നാഥന്‍
Year
Language

ത്രിപുരസുന്ദരിനാഥന്‍ നല്‍കിയ
തൃകാലജ്ഞാന സൗഗന്ധികമേ
മോഹമായ ബന്ധമഴിക്കുക
മോഹിനീ നന്ദനനേ

ശരണം ശരണം ശബരിഗിരീശാ
ശരണം ശരണം ജഗദീശാ
നാരദസേവിത സപ്തസ്വരങ്ങളില്‍
നാദരൂപിയായു് ലയിപ്പവനേ

പാലാഴിമഥനം പാടും കഥകളില്‍
ഗൂഢസത്യമായു് ലയിപ്പവനേ
മാനസഭിക്ഷുവായു് വന്നൊരു മഹിഷിയെ
മാളികപ്പുറമായു് മാറ്റിയോനേ (2)

ശരണം ശരണം ഹരിഹരസുതനേ
ശരണം ശരണം ജഗന്മയനേ
ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ശരണം ശരണം പൊന്നയ്യപ്പാ

ഇരുമുടിക്കെട്ടുമേറ്റിപ്പടിയിറങ്ങുമ്പോള്‍ നെഞ്ചില്‍
വിരിയുന്നു ഭക്തിയുടെ കതിര്‍ക്കുലകള്‍ - സ്വാമീശരണം
സ്വാമിയേ ശരണമെന്ന വിളിയിലീപ്രപഞ്ചത്തിന്‍
സാരമാകെയൊതുങ്ങുന്നു നാദബ്രഹ്മമായി - സ്വാമീശരണം

എരുമേലിയമ്പലത്തില്‍ പേട്ടതുള്ളിപ്പാട്ടും പാടി
ഒരുമയോടയ്യപ്പന്മാര്‍ പുറപ്പെടുന്നു - സ്വാമീശരണം
വാവരുസ്വാമിയെ നന്നായു് വണങ്ങുന്നു, പൂങ്കാവനം
പോയകാലവൈഭവത്തിന്‍ പൂവിടര്‍ത്തുന്നു - സ്വാമീശരണം

ഹരിഹരകഥപാടി പേരെത്തോട്ടിലെത്തിടുമ്പോള്‍
ഹരിഹരസുതന്‍ നമ്മെ അനുഗ്രഹിക്കും - സ്വാമീശരണം
കാളഹട്ടിയിലദംഭദര്‍ശനം ചെയ്തിറങ്ങുമ്പോള്‍
അഴുതയിലലപാടും കീര്‍ത്തനം കേള്‍ക്കാം - സ്വാമീശരണം

അഴുതാനദിക്കരയില്‍ വിരിവച്ചു കിടക്കുമ്പോള്‍
ആത്മവാടിയില്‍ വിരിയും തുളസിപ്പൂക്കള്‍ - സ്വാമീശരണം
പുലരുമ്പോള്‍ സ്നാനം ചെയ്തു കല്ലെടുത്തു നടക്കുന്നു
അഴുതമേടും കടന്നു യാത്രചെയ്യുന്നു - സ്വാമീശരണം

കരിമുഖസോദരന്റെ കഥപാടി നീങ്ങിടുമ്പോള്‍
കല്ലിടേണ്ട കല്ലിടാങ്കുന്നുണര്‍ന്നീടുന്നു - സ്വാമീശരണം
അഴുതയിറക്കംതാണ്ടിക്കരികിലാം തോടും താണ്ടി
അയ്യപ്പന്മാര്‍ കരിമല നടയിലെത്തും - സ്വാമീശരണം

കരിമലകയറുമ്പോള്‍ കാലിടറാതിരിക്കുവാന്‍
കാമവൈരീസതഗീതി മുഴക്കിടേണം - സ്വാമീശരണം
പന്തളവാസനെച്ചൊല്ലിഭണ്ഡിഗാനംപാടി നമ്മള്‍
പമ്പാനദിക്കര കണ്ടുപുളകം കൊള്ളും - സ്വാമീശരണം

പമ്പയാറിന്‍ കുളിരലത്തെളിനീരില്‍ മുങ്ങിടേണം
സങ്കടങ്ങളഖിലവും മറന്നിടേണം - സ്വാമീശരണം
ഇമ്പമോടെ അന്നദാനം നടത്തിനാം മുന്നേറുമ്പോള്‍
തമ്പുരാന്റെ പമ്പവിളക്കകലെക്കാണാം - സ്വാമീശരണം

triburasundarināthan nalgiya
tṛkālajñāna saugandhigame
mohamāya bandhamaḻikkuga
mohinī nandanane

śaraṇaṁ śaraṇaṁ śabarigirīśā
śaraṇaṁ śaraṇaṁ jagadīśā
nāradasevida saptasvaraṅṅaḽil
nādarūbiyāyu് layippavane

pālāḻimathanaṁ pāḍuṁ kathagaḽil
gūḍhasatyamāyu് layippavane
mānasabhikṣuvāyu് vannŏru mahiṣiyĕ
māḽigappuṟamāyu് māṭriyone (2)

śaraṇaṁ śaraṇaṁ hariharasudane
śaraṇaṁ śaraṇaṁ jaganmayane
śaraṇaṁ śaraṇame śaraṇaṁ pŏnnayyappā
ayyappā śaraṇaṁ śaraṇaṁ pŏnnayyappā

irumuḍikkĕṭṭumeṭrippaḍiyiṟaṅṅumboḽ nĕñjil
viriyunnu bhaktiyuḍĕ kadirkkulagaḽ - svāmīśaraṇaṁ
svāmiye śaraṇamĕnna viḽiyilīprabañjattin
sāramāgĕyŏduṅṅunnu nādabrahmamāyi - svāmīśaraṇaṁ

ĕrumeliyambalattil peṭṭaduḽḽippāṭṭuṁ pāḍi
ŏrumayoḍayyappanmār puṟappĕḍunnu - svāmīśaraṇaṁ
vāvarusvāmiyĕ nannāyu് vaṇaṅṅunnu, pūṅgāvanaṁ
poyagālavaibhavattin pūviḍarttunnu - svāmīśaraṇaṁ

hariharagathabāḍi perĕttoṭṭilĕttiḍumboḽ
hariharasudan nammĕ anugrahikkuṁ - svāmīśaraṇaṁ
kāḽahaṭṭiyiladaṁbhadarśanaṁ sĕydiṟaṅṅumboḽ
aḻudayilalabāḍuṁ kīrttanaṁ keḽkkāṁ - svāmīśaraṇaṁ

aḻudānadikkarayil virivaccu kiḍakkumboḽ
ātmavāḍiyil viriyuṁ tuḽasippūkkaḽ - svāmīśaraṇaṁ
pularumboḽ snānaṁ sĕydu kallĕḍuttu naḍakkunnu
aḻudameḍuṁ kaḍannu yātrasĕyyunnu - svāmīśaraṇaṁ

karimukhasodaranṟĕ kathabāḍi nīṅṅiḍumboḽ
kalliḍeṇḍa kalliḍāṅgunnuṇarnnīḍunnu - svāmīśaraṇaṁ
aḻudayiṟakkaṁtāṇḍikkarigilāṁ toḍuṁ tāṇḍi
ayyappanmār karimala naḍayilĕttuṁ - svāmīśaraṇaṁ

karimalagayaṟumboḽ kāliḍaṟādirikkuvān
kāmavairīsadagīdi muḻakkiḍeṇaṁ - svāmīśaraṇaṁ
pandaḽavāsanĕccŏllibhaṇḍigānaṁpāḍi nammaḽ
pambānadikkara kaṇḍubuḽagaṁ kŏḽḽuṁ - svāmīśaraṇaṁ

pambayāṟin kuḽiralattĕḽinīril muṅṅiḍeṇaṁ
saṅgaḍaṅṅaḽakhilavuṁ maṟanniḍeṇaṁ - svāmīśaraṇaṁ
imbamoḍĕ annadānaṁ naḍattināṁ munneṟumboḽ
tamburānṟĕ pambaviḽakkagalĕkkāṇāṁ - svāmīśaraṇaṁ