Tottudottilla

തൊട്ടുതൊട്ടില്ല
Year
Language

തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല
മൊട്ടിട്ടുവല്ലോ മേലാകെ
മൊട്ടു വിരിയുമ്പോള്‍ മുത്തു കൊഴിയുമ്പോള്‍
മുത്തായ മുത്തൊക്കെ ഞാനെടുക്കും
തൊട്ടു തൊട്ടില്ല

കൈനഖവും കടിച്ചുകൊണ്ടെപ്പൊഴും നീ
കണ്ടാലോടിയൊളിക്കും നീ
കണ്ടാലോടിയൊളിക്കും
എന്നില്‍നിന്നെത്രനാളെത്രനാള്‍ ചുണ്ടിലെ
മുന്തിരിത്തേന്‍കുടം മൂടിവയ്ക്കും
തേന്‍കുടം മൂടിവയ്ക്കും
നീ എത്രനാള്‍ മൂടിവയ്ക്കും
തൊട്ടു തൊട്ടില്ല

വണ്ടിനുവന്നുമ്മതരാന്‍ വിടര്‍ന്നതല്ലേ
നിന്റെ നുണക്കുഴിപ്പൂക്കള്‍ ഈ
നിന്റെ നുണക്കുഴിപ്പൂക്കള്‍
എന്നില്‍നിന്നെത്രനാളെത്രനാളോമനേ
നിന്നിലെ നാണം മറച്ചുവയ്ക്കും
നാണം മറച്ചുവയ്ക്കും
നീ എത്രനാള്‍ മറച്ചുവയ്ക്കും
തൊട്ടു തൊട്ടില്ല

tŏṭṭu tŏṭṭilla tŏṭṭu tŏṭṭilla
mŏṭṭiṭṭuvallo melāgĕ
mŏṭṭu viriyumboḽ muttu kŏḻiyumboḽ
muttāya muttŏkkĕ ñānĕḍukkuṁ
tŏṭṭu tŏṭṭilla

kainakhavuṁ kaḍiccugŏṇḍĕppŏḻuṁ nī
kaṇḍāloḍiyŏḽikkuṁ nī
kaṇḍāloḍiyŏḽikkuṁ
ĕnnilninnĕtranāḽĕtranāḽ suṇḍilĕ
mundirittenkuḍaṁ mūḍivaykkuṁ
tenkuḍaṁ mūḍivaykkuṁ
nī ĕtranāḽ mūḍivaykkuṁ
tŏṭṭu tŏṭṭilla

vaṇḍinuvannummadarān viḍarnnadalle
ninṟĕ nuṇakkuḻippūkkaḽ ī
ninṟĕ nuṇakkuḻippūkkaḽ
ĕnnilninnĕtranāḽĕtranāḽomane
ninnilĕ nāṇaṁ maṟaccuvaykkuṁ
nāṇaṁ maṟaccuvaykkuṁ
nī ĕtranāḽ maṟaccuvaykkuṁ
tŏṭṭu tŏṭṭilla