Tottaal veelunna praayam

തൊട്ടാല്‍ വീഴുന്ന പ്രായം
Work
Year
Language

തൊട്ടാൽ വീഴുന്ന പ്രായം പെണ്ണിനു
കെട്ടാൻ പറ്റിയ പ്രായം
കെട്ടിപ്പുണരാനോടി വരുമ്പോൾ
കെട്ടഴിച്ചോടാൻ മോഹം പെണ്ണിനു
വിട്ടു പിരിയാൻ മോഹം (തൊട്ടാൽ..)

വേടനല്ല ഞാൻ വേളി കഴിക്കാൻ
ദാഹിച്ചെത്തിയ പാവം
പ്രണയം പൂവിടും പ്രായത്തിലെന്തിനു
പെൺ പുലിയാണെന്ന ഭാവം (തൊട്ടാൽ..)

കാലു തെറ്റിയാൽ സാരമില്ല നിൻ
കരളു തെറ്റാതെ നോക്കൂ
കലി കയറിയ സുന്ദരീ ഞാനെന്റെ
ഹൃദയം താലിയായ് നൽകാം (തൊട്ടാൽ )

tŏṭṭāl vīḻunna prāyaṁ pĕṇṇinu
kĕṭṭān paṭriya prāyaṁ
kĕṭṭippuṇarānoḍi varumboḽ
kĕṭṭaḻiccoḍān mohaṁ pĕṇṇinu
viṭṭu piriyān mohaṁ (tŏṭṭāl..)

veḍanalla ñān veḽi kaḻikkān
dāhiccĕttiya pāvaṁ
praṇayaṁ pūviḍuṁ prāyattilĕndinu
pĕṇ puliyāṇĕnna bhāvaṁ (tŏṭṭāl..)

kālu tĕṭriyāl sāramilla nin
karaḽu tĕṭrādĕ nokkū
kali kayaṟiya sundarī ñānĕnṟĕ
hṛdayaṁ tāliyāy nalgāṁ (tŏṭṭāl )